വീരം കഥ
ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് വീരം. വില്ല്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ മലയാളീകരിക്കുന്ന ചിത്രമാണ് വീരം. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തില്‍ ചന്തു എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദ്രകലാ ആര്‍ട്‌സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അച്ഛനെ കൊലപെടുത്തിയ മലയന്റെ തലയറുത്ത് വരുന്ന ചന്തുവില്‍നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ചന്തുവിന്റെ കൂടെ കേളുച്ചേകവരുമുണ്ട്. എന്നാല്‍ വരുംവഴി പൂശാരിച്ചി എന്നയാള്‍ അവരുടെ ഭാവിയെക്കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തുന്നു. പിന്നീട് ചതിയാനാക്കപെട്ട ചന്തുവിന്റെ കഥയാണ് ചിത്രം പറയുന്നത്. കുറ്റംബോധം കൊണ്ട് കരയുന്ന, പേടി കൊണ്ട് വിറക്കുന്ന ചന്തുവിനെയാണ് ചിത്രത്തില്‍ പ്രേക്ഷകനു കാണാന്‍ സാധിക്കുക. കൂടാതെ കളരിപയറ്റിനെ മികച്ച രീതിയിലാണ് ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
300, ഹങ്കര്‍, ഗെയിംസ്, അവതാര്‍, ലോര്‍ഡ് ഓഫ് ദ റിങ്ങ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന അലന്‍ പോപ്പ്ള്‍ടണ്‍ ആണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജെഫ് റോണ്‍ ആണ് വീരത്തിന്റെ സംഗീത സംവിധായകന്‍. ബോളിവുഡ് താരം ഹൃതിക് റോഷനാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു ബോളിവുഡ് താരം മലയാള സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. പ്രണയ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഹൃതിക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്.
35 കോടി മുതല്‍ മുടക്കില്‍ പുറത്തിറക്കിയ വീരം മലയാളത്തിലെ ഏറ്റവുമധികം മുതല്‍ മുടക്കുള്ള ചിത്രമാണ്. മികച്ച സാങ്കേതികതയോടെ ചെയ്ത ചിത്രത്തിന്റെ ഗ്രാഫിക്‌സിനായി മാത്രം ചെലവിട്ടത് 20 കോടിരൂപയാണ്. മലയാളം , ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
** Note :
Hello! Would you like to share the storyline of the movie വീരം or provide updates on the cast and crew with us? Kindly send your contributions to [email protected].