ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വീരമാദേവി. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണി എത്തുന്നത്. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ആറു മാസത്തെ ഡേറ്റാണ് സണ്ണി ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം,.ഗ്ലാമര്‍ റോളുകളിലൂടെ ബോളിവുഡിലെ ഹോട്ട് സുന്ദരിയായി മാറിയ സണ്ണി ആദ്യമായാണ് ഒരു പേരാളിയുടെ വേഷത്തില്‍ എത്തുന്നത്. ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പോരാളിയായ വിരമാദോവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ആയോധന കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയാണ് വീരമാദേവി. ആയോധന കലകള്‍ മുന്‍പ് അത്ര വശമില്ലാതിരുന്ന സണ്ണി അതെല്ലാം കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പഠിച്ചിരുന്നു.നേരത്തെ വീരമാദേവിയുടെ പ്രഖ്യാപന വേളയില്‍ സണ്ണി തമിഴില്‍ ആരാധകരോടെ സംസാരിച്ചിരുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറായിരുന്നു.
** Note :
കുറിപ്പ്: വീരമാദേവി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.