തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജാ സംവിധാനം ചെയ്ത സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍, നയന്‍താര, ഫഹദ് ഫാസില്‍, സ്‌നേഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
മൃണാളിനി എന്ന കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍രാജയുടെ ഹിറ്റ് സിനിമയായിരുന്ന തനി ഒരുവനിലും നായികയായി അഭിനയിച്ചിരുന്നത് നയന്‍താരയായിരുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിനെക്കാള്‍ പതിന്മടങ്ങ് ഉയരത്തിലാണ് ഈ സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസറിനും ഓഡിയോ ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പേരിലും പുറത്ത് വന്ന ടീസറിലെ മികച്ച പ്രകടനം കൊണ്ട് വേലൈക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
** Note :
കുറിപ്പ്: വേലൈക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.