മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ക്യാമ്പസ്, സിനിമ, പ്രതികാരം, എന്നിവയെല്ലാം ചേര്‍ന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് എടുക്കുന്ന ആദ്യ ചിത്രം കൂടിയാമിണിത്. അങ്കമാലീ ഡയറീസ് ഫെയിം ലിച്ചിയാണ് ചിത്രത്തിലെ നായിക.
സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. മൈക്കല്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സ്പ്പിലായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ക്യാമ്പസിന്റെ പിറവിയ്ക്കു കാരണമായ വിശ്വന്‍ എന്ന യുവാവിന്റെ മരണത്തിനുപിന്നിലെ കഥയന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ കഥ. പ്രിയങ്ക നായര്‍, അപ്പാനി ശരത്,ചെമ്പന്‍ വിനോദ്, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ കാഴ്ചകള്‍ വിഷ്ണു ശര്‍മ്മയുടേതാണ്. അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എന്നിവരാണ് ചിത്രത്തലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയും ആലപിച്ച എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഒരു ദിവസം കൊണ്ട് കണ്ടത് മൂന്നരലക്ഷത്തോളം പേരാണ്.
** Note :
കുറിപ്പ്: വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.