വെറുതേ ഒരു ഭാര്യ കഥ/ സംഭവവിവരണം

    ജയറാമിനെ നായകനാക്കി അക്കു അക്ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ. 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിച്ചിരിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ച ചിത്രമാണ് ഇത്. സിനിമ കൊട്ടകയുടെ ബാനറിൽ സലാവുദ്ദീൻ നിർമ്മിച്ച ഈ ചിത്രം പിരമിഡ് സായ്‌മിറ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ ഗിരീഷ്‌കുമാർ ആണ്. ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ എസ് ഇ ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.
     
     
     
     
     
    **Note:Hey! Would you like to share the story of the movie വെറുതേ ഒരു ഭാര്യ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X