എണ്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി കൊണ്ട് നിഷാദ് ഹസ്സന്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് വിപ്ലവം. ഉമേഷ് ഉദയകുമാര്‍, സാന്ദ്ര ജോണ്‍സണ്‍, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്‍വിന്‍, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോന മിനു, ജക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കര്‍ഷക സമരത്തില്‍ കര്‍ഷകര്‍ക്ക് ഒപ്പം നിന്ന് പോരാടിയ സഖാക്കന്മാരില്‍ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.
ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ,അര്‍ജ്ജുന്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പവി കെ പവന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ സി കെയും നിര്‍വ്വഹിക്കുന്നു. വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ദിനു മോഹന്‍, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുടെ വരികള്‍ക്ക് വിനായക് ആണ് സംഗീതം നല്‍കുന്നത്.
** Note :
കുറിപ്പ്: വിപ്ലവം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.