2013ല്‍ പ്രദര്‍ശനത്തിനെത്തിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് വിശ്വരൂപം 2. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ഹാസനാണ്. ആദ്യഭാഗം പോലെ ആക്ഷന്‍ ക്രൈം ത്രില്ലറാണ് രണ്ടാംഭാഗവും. പൂജ കുമാര്‍, രാഹുല്‍ ബോസ്, കമല്‍ഹാസ്സന്‍, ആന്‍ഡ്രിയ, നാസര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വൈരമുത്തുവിന്റെ വരികള്‍ക്ക് ശങ്കര്‍ മഹാദേവന്‍, ഇഹ്‌സാന്‍ നൂറാനി, ലോയ് മെന്‍ഡൊന്‍സ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിംഗ് സമയത്തുതന്നെ രണ്ടാംഭാഗത്തിന്റെ അമ്പത് ശതമാനത്തിലേറെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തായ്‌ലന്‍ഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍, രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: വിശ്വരൂപം 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.