ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ ചെയ്ത ചിത്രമാണ് വിത്തിന്‍ സെക്കന്റ്‌സ്. ബാംഗ്ലൂരില്‍ നിന്നും വരുന്ന മൂന്ന് റൈഡര്‍മാര്‍ ഒരു ഗ്രാമത്തിലെത്തുകയും അവിടെ നിന്നും അവര്‍ മൂന്ന് പേരെ കൂടി പരിചയപ്പെടുന്നു. പിന്നീട് ആറ് പേരും കൂടെ യാത്ര തിരിക്കുകയും അതില്‍ അഞ്ചു പേരെ കാണാതാവുകയും ഒരാള്‍ മാത്രം തിരിച്ചു വരികയും ചെയ്യുന്നു. പിന്നീട് അഞ്ച് പേരെ അന്വേഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ ബാബു, സരയൂ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഡോ. സംഗീത് ധര്‍മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു. ബോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംഗീത് ധര്‍മരാജനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.