മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ മഹി വി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്.വൈഎസ്ആര്‍ റെഡ്ഡിയായി മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് യാത്ര.
ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് നയന്‍താരയാണ്.മമ്മൂട്ടിക്കൊപ്പമുളള ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് സംവിധായകന്‍ സിനിമ പ്രഖ്യാപിച്ചതായുളള വിവരം അറിയിച്ചത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയാക്കുന്നത്.ഒപ്പം 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആര്‍ റെഡ്ഡി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 147 കിലോമീറ്റര്‍ പദയാത്രയാണ് സിനിമയുടെ ഇതിവൃത്തമായി തിരഞ്ഞെടുത്തിരിക്കുന്നത്.
മമ്മൂട്ടി വൈഎസ്ആര്‍ റെഡ്ഡിയായി അഭിനയിക്കുമ്പോള്‍ തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങളും സിനിമയിലുണ്ട്. പുലിമുരുകനിലെ വില്ലനായി മലയാളത്തിലെത്തിയ ജഗപതി ബാബുവാണ് മമ്മൂട്ടിയുടെ അച്ഛനായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ തമിഴ് നടന്‍ കാര്‍ത്തിയാണ് അഭിനയിക്കുന്നത്. ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമനത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി മലയാളത്തിന്റെ പ്രിയനടി സുഹാസിനി എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: യാത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.