കെ ജി ജോര്‍ജ്ജിന്റെ തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രമാണ് യവനിക.1982ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭരത് ഗോപി,മമ്മൂട്ടി,തിലകന്‍,നെടുമടി വേണു,വേണു നാഗവള്ളി,ജലജ,ജഗതി ശ്രീകുമാര്‍,അശോകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.തബലിസ്റ്റ് അയ്യപ്പന്‍ എന്നയാളുടെ തിരോധാനം ആണ് ചിത്രത്തിന്റെ പ്രമേയം.സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഊരാളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.വക്കചന്‍ എന്ന കഥാപാത്രമായി തിലകനും.ചിത്രത്തിലെ അഭിനയത്തിന് 1982ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിലകനും ലഭിച്ചിരുന്നു.അതോടൊപ്പം മികച്ച ചിത്രം, മികച്ച കഥ എന്നിവയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകളും ചിത്രത്തിനു ലഭിച്ചിരുന്നു.രാമചന്ദ്രബാബു ഛായാഗ്രഹണവും എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: യവനിക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.