ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും

  തമിഴിലെ ഈ വർഷത്തെ വലിയ റിലീസുകളിൽ ഒന്നാണ് കോബ്ര. വിക്രം നായകനാവുന്ന ചിത്രം നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് പുറത്തു വരുന്നത്. സെപ്റ്റംബർ മാസത്തിൽ റിലീസ് പറഞ്ഞ ചിത്രത്തിന്റെ പ്രൊമോഷൻ ഇപ്പോൾ തകർക്കുകയാണ്. വിക്രമും മറ്റു അണിയറ പ്രവർത്തകരും സൗത്ത് ഇന്ത്യ മുഴുവൻ പ്രൊമോഷണൽ ഇവന്റുകളുമായി തിരക്കിലാണ്.
  By Akhil Mohanan
  | Published: Sunday, August 28, 2022, 18:13 [IST]
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  1/8
  മനോരമ ഓൺലൈൻ കോബ്ര പ്രമോഷണൽ ഇവന്റിലാണ് ആരാധകരെ കോരി തരിപ്പിക്കുന്ന സംഭവം നടന്നത്. നടി മിയയുടെ മകൻ ലൂക്കയെ എടുത്ത് സ്റ്റേജിൽ കയറിവന്നു വിക്രം. ആരാധകരെയും മിയയെയും ഞെട്ടിക്കുന്ന തരത്തിലായി മാറി വേദി.
  മനോരമ ഓൺലൈൻ കോബ്ര പ്രമോഷണൽ ഇവന്റിലാണ് ആരാധകരെ കോരി തരിപ്പിക്കുന്ന സംഭവം നടന്നത്. നടി മിയയുടെ...
  Courtesy: Miya George Instagram
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  2/8
  പ്രൊമോഷണൽ ചടങ്ങിൽ മിയ ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഇടയിലാണ് വിക്രം കുട്ടിയുമായി വേദിയിൽ കയറിയത്. വിക്രത്തിന്റെ സംസാരവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
  പ്രൊമോഷണൽ ചടങ്ങിൽ മിയ ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഇടയിലാണ്...
  Courtesy: Miya George Instagram
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  3/8
  2019ൽ തുടങ്ങിയ സിനിമ കോവിഡ് കാരണം ഷൂട്ടിംഗ് ലേറ്റ് ആയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ മിയ പങ്കു വച്ചു. തന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ കോബ്രയ്‌ക്കൊപ്പം ആയിരുന്നു എന്നാണ് നടി പറയുന്നത്. താരത്തിൻറെ വാക്കുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാണ്.
  2019ൽ തുടങ്ങിയ സിനിമ കോവിഡ് കാരണം ഷൂട്ടിംഗ് ലേറ്റ് ആയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ മിയ പങ്കു...
  Courtesy: Miya George Instagram
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  4/8
  2020ൽ ആണ് നടി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. സെക്കന്റ്‌ ഷെഡ്യൂൾ ആയപ്പോൾ നടി വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിൽ നടി അഞ്ചു മാസം ഗർഭിണിയും ആയി. സിനിമയുടെ റിലീസ് അടുക്കുമ്പോഴേക്കും കൊച്ചു ഇവിടെ വന്നു. മിയയുടെ രസകരമായ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
  2020ൽ ആണ് നടി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. സെക്കന്റ്‌ ഷെഡ്യൂൾ ആയപ്പോൾ നടി വിവാഹിതയായി....
  Courtesy: Miya George Instagram
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  5/8
  മിയ പറഞ്ഞു കഴിയുമ്പോഴേക്കും വിക്രം ലുക്കയുമായി സ്റ്റേജിലേക്ക് വന്നു. ആരാധകർ ഇളകിമറിഞ്ഞ സമയമായിരുന്നു അത്. ലുക്കയെ കയ്യിൽപിടിച്ചു 'കോബ്ര ബേബി' എന്നാണ് വിക്രം രസകരമായ പറഞ്ഞത്. മിയക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു.
  മിയ പറഞ്ഞു കഴിയുമ്പോഴേക്കും വിക്രം ലുക്കയുമായി സ്റ്റേജിലേക്ക് വന്നു. ആരാധകർ ഇളകിമറിഞ്ഞ...
  Courtesy: Miya George Instagram
  ചിയാനൊപ്പം ക്യൂട്ടായി ലൂക്ക... കോബ്ര പ്രമോഷണൽ ചടങ്ങിൽ വിക്രമിനോപ്പം തിളങ്ങി മിയയും കുടുംബവും
  6/8
  കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഹിറ്റുകൾ ഇല്ലാത്ത വിക്രമിന് കോബ്ര വലിയ പ്രതീക്ഷ നൽകുന്ന സിനിമയാണ്. അനവധി ഗെറ്റ് അപ്പിലാണ് ചിയാൻ സിനിമയിൽ വരുന്നത് എന്നും വലിയ പ്രത്യേകതയാണ്. അജയ് ജ്ഞാനമുത്തു ആണ് കോബ്രയുടെ സംവിധായകൻ.
  കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഹിറ്റുകൾ ഇല്ലാത്ത വിക്രമിന് കോബ്ര വലിയ പ്രതീക്ഷ നൽകുന്ന സിനിമയാണ്....
  Courtesy: Miya George Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X