bredcrumb

കാവ്യയുടെ കൂടെ ഇരുപതോളം സിനിമകളില്‍ നായകനായി! ഇപ്പോള്‍ ഭാര്യയായി ജീവിക്കുകയാണെന്ന് ദിലീപ്

By Ambili John
| Published: Sunday, April 28, 2024, 21:27 [IST]

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതിമാരാണ് ദിലീപും കാവ്യയും. കാവ്യ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പം ആയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ഈ കോമ്പോ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അവിടുന്ന് ഇങ്ങോട്ട് ഹിറ്റ് ജോഡികളായി ഇരുവരും തരംഗമായി. മീശ മാധവന്‍, തെങ്കാശിപ്പട്ടണം, കൊച്ചി രാജാവ്, തിളക്കം എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി എത്തി. 

സ്ഥിരമായി ഒരുമിച്ച് അഭിനയിച്ചതോടെ താരങ്ങളുടെ പേരില്‍ ഗോസിപ്പുകളും വന്നു. ദിലീപ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആയിരുന്നെങ്കിലും കാവ്യയുടെ പേരിനൊപ്പം നിരന്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒടുവില്‍ 2016 നവംബറില്‍ താരങ്ങള്‍ വിവാഹിതരായി. ശേഷം കാവ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 

ഇപ്പോള്‍ മൂത്തമകള്‍ മീനാക്ഷിയുടെയും ഇളയമകള്‍ മഹാലക്ഷ്മിയുടെയും കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. ഇതിനിടയില്‍ ദിലീപ് നായകനായ പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തി. ഈ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ക്കിടയില്‍ കാവ്യയെയും മക്കളെ കുറിച്ചും മനസ്സുതുറക്കുകയാണ് ദിലീപ്.

Dileep
1/3

കാവ്യയുടെ കൂടെ ഇരുപതോളം സിനിമകളില്‍ നായകനായി! ഇപ്പോള്‍ ഭാര്യയായി ജീവിക്കുകയാണെന്ന് ദിലീപ്
Dileep
2/3

മീനാക്ഷി ഇപ്പോള്‍ മെഡിസിന്‍ പഠിച്ച് ഹൗസ് സര്‍ജന്‍സി ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഉടനെ തന്നെ ഡോക്ടറായി കാണാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. മീനാക്ഷിയ്ക്ക് ശേഷം അടുത്തതായി മകള്‍ മഹാലക്ഷ്മിയെയാണ് കാണിച്ചത്.
Dileep
3/3

ഇതെന്റെ മാമാട്ടിയാണ്. മഹാലക്ഷ്മി യുകെജി ഒക്കെ കഴിഞ്ഞ് ഒന്നാം ക്ലാസിലേക്ക് പോവുകയാണ്. വലിയ കോമഡിച്ചിയാണ്. എന്നെ അനുകരിക്കാനൊന്നും നോക്കാറില്ല. എന്റെ ജോലി ഇതാണ് എന്നൊക്കെ അറിയാം. എന്നാലും സിനിമയിലെ ചില രംഗങ്ങളൊക്കെ കണ്ടിട്ട് എന്നെ വിളിക്കും. അച്ഛന്‍ എന്താണ് അച്ഛാ കാണിച്ച് വെച്ചത്. ഇങ്ങനെ ആളുകളുടെ മുന്നില്‍ ഷര്‍ട്ടൊക്കെ അഴിക്കാന്‍ അച്ഛന് നാണമില്ലേ? എന്നൊക്കെ അവള്‍ പറയാറുണ്ടെന്നും ദിലീപ് പറയുന്നു.
X