bredcrumb

ഒറ്റപ്പെടുത്തിയവരുടെ മുന്നില്‍ കെട്ടിയോനെ ചേര്‍ത്ത് നിര്‍ത്തിയ നല്ലപാതി! കിടിലന്‍ ലുക്കില്‍ തിളങ്ങി ജയസൂര്യയും കുടുംബവും

By Ambili John
| Published: Thursday, November 28, 2024, 19:26 [IST]
ജനപ്രിയ നടനായി മാറിയെങ്കിലും നടന്‍ ജയസൂര്യയുടെ ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. അടുത്തിടെ ജയസൂര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ച് ആയതുകൊണ്ട് ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ നല്‍കിയ മറുപടി. പിന്നാലെ ഈ നടി കേസ് പിന്‍വലിക്കുകയാണെന്നും പറഞ്ഞിരുന്നു. 

Jayasurya
1/6

ആരൊക്കെ കുറ്റപ്പെടുത്തിയാലും അന്നും ഇന്നും ജയസൂര്യയ്ക്ക് ഒപ്പം പിന്തുണയും നിന്നത് ഭാര്യ സരിത ജയസൂര്യയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ജയസൂര്യയുടെ കരിയറിന്റെ തുടക്കത്തിലും ഒന്നുമില്ലായ്മയിലും എല്ലാ പിന്തുണയും നല്‍കി സരിത കൂടെ നിന്നു.
Jayasurya
2/6

പുതിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഭര്‍ത്താവിനെ തള്ളി പറയാതെ സരിത ഒപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ ജയസൂര്യയുടെ കുടുംബസമേതമുള്ള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്
Jayasurya
3/6

ഫാഷന്‍ ഡിസൈനറും സംരഭകയുമായ സരിതയുടെ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് കുടുംബം എത്തിയത്. വളരെ സിംപിളായി കേരള സ്റ്റൈലിലുള്ള വസ്ത്രങ്ങളില്‍ കുടുംബം തിളങ്ങി.
Jayasurya
4/6

ഇടയ്ക്ക് ഇരുവരും പ്രണയാതുരമായ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെ റൊമാന്റിക് ആണോ ജയേട്ടാ? എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തിയത്. മാത്രമല്ല ഒറ്റപ്പെടുത്തിയവരുടെ മുന്നില്‍. ഒറ്റകെട്ടായി കെട്ടിയോനെ ചേര്‍ത്ത് നിര്‍ത്തിയ നല്ലപാതി എന്നാണ് സരിതയെ ആളുകള്‍ വിശേഷിപ്പിക്കുന്നത്.
Jayasurya
5/6

ജയസൂര്യ അവതാരകനായി ജോലി ചെയ്തിരുന്ന സമയത്താണ് സരിതയുമായി പ്രണയത്തിലാവുന്നത്. ശേഷം 2004 ല്‍ ഇരുവരും വിവാഹിതരായി. അദ്വൈത്, വേദ എന്നിങ്ങനെ ഒരു മകനും മകളുമാണ് ദമ്പതിമാര്‍ക്കുള്ളത്.
Jayasurya
6/6

എത്ര ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളാണ് ജയസൂര്യ. പ്രേമിച്ചിരുന്ന കാലത്ത് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെ തന്നെയാണ് തങ്ങളെന്നാണ് ജയസൂര്യയെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ സരിത പറഞ്ഞത്.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+