bredcrumb

ഇത്രയും വൈകിയതെന്താ? ഒന്നാം വാര്‍ഷികത്തിന് തൊട്ട് മുന്‍പ് വിവാഹചിത്രങ്ങളുമായി താരപുത്രി ഭാഗ്യ സുരേഷ്

By Ambili John
| Published: Friday, January 3, 2025, 22:17 [IST]

2024 ജനുവരിയില്‍ ആയിരുന്നു നടന്‍ സുരേഷ് ഗോപിയുടെ മൂത്തമകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടത്തിയ വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

 വിവാഹത്തിന് പിന്നാലെ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വലിയ വിവാഹ വിരുന്നും താരകുടുംബം സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് തൊട്ടുമുന്‍പ് കല്യാണ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരപുത്രി. 

Suresh Gopi
1/6

വിവാഹത്തിനുശേഷം കൊച്ചിയില്‍ വെച്ച് നടത്തിയ റിസപ്ഷന്റെ ചിത്രങ്ങള്‍ ആയിരുന്നു ഭാഗ്യ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. സഹോദരന്മാരായ ഗോഗുല്‍ സുരേഷിന്റെയും മാധവ് സുരേഷിന്റെയും കൈ പിടിച്ചാണ് വധു വരന്മാര്‍ വേദിയിലേക്ക് നടന്നു വരുന്നത്.
Suresh Gopi
2/6

തൊട്ടടുത്ത ചിത്രം ഭാഗ്യയുടെ കുടുംബത്തിനൊപ്പവും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും കൂടെയുള്ളതാണ്. പിന്നാലെ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, ടോവിനോ തോമസ്, സുജാത മോഹന്‍, എന്നിവരൊക്കെ കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങളാണ്.
Suresh Gopi
3/6

ഇതുമാത്രമല്ല ജനുവരി 17ന് നടന്ന ഭാഗ്യയുടെ വിവാഹത്തിന്റെ ചിത്രങ്ങളും തൊട്ടുമുന്‍പായി പോസ്റ്റ് ചെയ്തിരുന്നു. താലികെട്ടിനു വേണ്ടി സെറ്റ് മുണ്ടില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഭാഗ്യയാണ് ഈ ചിത്രങ്ങളില്‍ ഉള്ളത്.
Suresh Gopi
4/6

ഇതിനുപുറമേ വിവാഹ വേഷത്തില്‍ പുടുവ കൊടുക്കുന്ന ചടങ്ങില്‍ നിന്നുള്ള നിരവധി ഫോട്ടോസുമുണ്ട്. മൂന്ന് ഗെറ്റപ്പുകളിലാണ് ഭാഗ്യ വിവാഹ ദിവസം എത്തിയത്. സെറ്റ്മുണ്ട് ആയിരുന്നു ആദ്യവേഷം. പിന്നീട് പട്ടുസാരി ഉടുത്താണ് വിവാഹ വേദിയിലേക്ക് എത്തിയത്. റിസപ്ഷന് വെള്ള നിറമുള്ള ഗൗണ്‍ ആയിരുന്നു ധരിച്ചത്.
Suresh Gopi
5/6

വിവാഹത്തിനുള്ള ഭാഗ്യയുടെ ഓരോ ലുക്കുകളും ഒന്നിനൊന്നു മികച്ചതാണെന്നാണ് ആരാധകര്‍ അഭിപ്രായപെട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ ചിത്രങ്ങൾ പങ്കുവെക്കാൻ ഇത്രയും കാലം വൈകിയതെന്താണെന്നും ചിലർ ചോദിക്കുന്നു.
Suresh Gopi
6/6

ജനുവരി പതിനേഴിന് ഭാഗ്യയും ഭർത്താവും അവരുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇപ്പോൾ തന്ന ഇരുവർക്കും ആശംസാപ്രവാഹമാണ്...
X