By
Ranjina P Mathew
| Published: Saturday, January 11, 2025, 11:31 [IST]
ബോബി ചെമ്മണ്ണൂരിൽ നിന്നും ഉണ്ടായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ നടി ഹണി റോസ് കേസ് കൊടുത്തശേഷം മലയാളത്തിലെ നടിമാരുടെ വസ്ത്രധാരണവും അതുമായി ബന്ധപ്പെട്ടുള്ള കമന്റുകളും വിമർശനങ്ങളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാനലുകളിലേയും പത്രങ്ങളിലേയും സോഷ്യൽമീഡിയയിലേയും പ്രധാന ചർച്ച വിഷയം. രാഹുൽ ഈശ്വർ അടക്കമുള്ളവർ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് എത്തിയിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാലും പൊതുമധ്യത്തിലേക്ക് ഇറങ്ങുമ്പോൾ അതിനൊരു ലക്ഷ്മണ രേഖ വരയ്ക്കാൻ നടിമാർ ശ്രമിക്കണമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
1/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html
ഹണി റോസ്-ബോച്ചെ വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ലെഹങ്കയിൽ പൊടി ഗ്ലാമറസ് ലുക്കിൽ ഹോട്ടായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html#photos-1
പുത്തൻ ഫാഷൻ പരീക്ഷിക്കാൻ എന്നും താൽപര്യമുള്ള നടി കൂടിയാണ് ഐശ്വര്യ. മോഡലിങിലൂടെയാണ് നടി സിനിമയിലേക്ക് ചുവടുവെച്ചത്. ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള സിംപിൾ ലെഹങ്കയാണ് താരത്തിന്റെ വേഷം. സില്‍വര്‍ എംബ്രോഡറിയുള്ള ദുപ്പട്ട നൽകിയാണ് ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
3/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html#photos-2
ബ്രാലെറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന തരത്തിലാണ് ലെഹങ്കയുടെ ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. വർക്കുകളില്ലാത്ത പ്ലെയിൻ ലെഹങ്കയായതുകൊണ്ട് തന്നെ അതിനിണങ്ങുന്ന തരത്തിലുള്ളതാണ് ആഭരണങ്ങൾ. പക്ഷെ അവിടെയും മിതത്വം പാലിച്ചിട്ടുണ്ട്.
4/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html#photos-3
ഓക്‌സിഡൈസ്ഡ് സില്‍വര്‍ ഫിംഗര്‍ റിങ്ങും ഹെവി ഹാങ്ങിങ് കമ്മലുകളും മാത്രമാണ് നടി ധരിച്ച ആഭരണങ്ങൾ. നോ മേക്കപ്പ് ലുക്കിൽ അപ്സര സുന്ദരിയായിരുന്നു ഐശ്വര്യലക്ഷ്മി. ലെറ്റ് റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഈ ഔട്ട്ഫിറ്റിനായി ഐശ്വര്യ ഉപയോഗിച്ചത്.
5/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html#photos-4
അതിവേഗത്തിൽ ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലായി. നടിയുടെ സുഹൃത്തുക്കളും താരങ്ങളുമായ അഞ്ജു ജോസഫ്, സ്റ്റെഫി സേവ്യർ, അന്ന ബെൻ, കീർത്തി സുരേഷ് തുടങ്ങിയവരെല്ലം ഐശ്വര്യയുടെ സൗന്ദര്യ പുകഴ്ത്തി എത്തി. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്.
6/6
നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട്; ലെഹങ്കയിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi Stuns In Elegant Lehenga Photoshoot - Filmibeat Malayalam
/photos/feature/actress-aishwarya-lekshmi-stuns-in-elegant-lehenga-photoshoot-fb99728.html#photos-5
അതേസമയം ചില രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ ഐഷു..?, ബോച്ചെ ഫാൻസ് തുണിയുമായി പുറപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയാണ് കമന്റുകൾ. ഐശ്വര്യയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ സിനിമ തഗ് ലൈഫാണ്.