bredcrumb

എന്ത് ഭം​ഗി നിന്നെ കാണാൻ... ആ ചിരിയിലാണ് വീണുപോയത്; പിങ്ക് സൽവാറിൽ ക്യൂട്ടായി നടി അനുശ്രീ, ചിത്രങ്ങൾ കാണാം...

By Ranjina P Mathew
| Published: Friday, January 24, 2025, 14:23 [IST]
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയാണ് സിനിമയിലേക്കുള്ള വഴി അനുശ്രീ തുറന്ന് കൊടുത്തതെങ്കിലും പന്ത്രണ്ട് വർഷത്തെ കഠിനാധ്വാനം ഇന്നത്തെ അനുശ്രീയിലേക്ക് എത്താൻ നടിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന് ഒരു ഭാ​ഗ്യ പരീക്ഷണമെന്നോണമാണ് അഭിനയത്തിൽ ഒരു കൈ നോക്കാൻ നടി തീരുമാനിച്ചത്. അങ്ങനെയാണ് വിവൽ ആക്ടീവ് ഫെയർ ബി​ഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ അനുശ്രീ പങ്കെടുക്കുന്നത്. 
Actress Anusree Photoshoot
1/5

തനി നാടൻ വസ്ത്രധാരണവും നിഷ്കളങ്കമായ സംസാരശൈലിയുമെല്ലാം കൊണ്ട് അനുശ്രീ ജനമനസിലും വിധി കർത്താവ് ലാൽ ജോസിന്റെ മനസിലും അതിവേ​ഗത്തിൽ സ്ഥാനം പിടിച്ചു. അ​ങ്ങനെയാണ് ഡയമണ്ട് നെക്ലേസിൽ ഫഹദ് ഫാസിലിന്റെ ഭാര്യ വേഷത്തിലേക്ക് അനുശ്രീ തിരഞ്ഞെടുക്കപ്പെടുന്നത്.
Actress Anusree Photoshoot
2/5

നായിക റോൾ മാത്രമെ ചെയ്യൂവെന്ന വാശിയില്ലാത്ത നടി കൂടിയാണ് അനുശ്രീ. പന്ത്രണ്ട് വർഷത്തിനിടെ നായിക, വില്ലത്തി, സഹനടി, കോമഡി റോളുകൾ വരെ അനുശ്രീ ചെയ്തു. അടുത്തിടെയായി സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ് താരം.
Actress Anusree Photoshoot
3/5

നാടനും മോഡേണുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അനുശ്രീയെ കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമവരിക ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെയാണ്. ഇതുവരെ അനുശ്രീ ചെയ്തതിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം ഇതിഹാസയിലേതായിരുന്നു. ഇപ്പോഴും ആളുകൾ റിപ്പീറ്റ് വാച്ച് ചെയ്യുന്ന സിനിമ കൂടിയാണ് ഇതിഹാസ.
Actress Anusree Photoshoot
4/5

തന്റെ ഓരോ വിശേഷങ്ങളും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സിംപിൾ ലുക്കിൽ അതീവ സുന്ദരിയായാണ് അനുശ്രീ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് സൽവാറായിരുന്നു വേഷം.
Actress Anusree Photoshoot
5/5

വേഷത്തിൽ മാത്രമല്ല മേക്കപ്പിലും ആഭരണങ്ങളിലും പോലും നടി സിംപ്ലിസിറ്റി നിലനിർത്തിയിട്ടുണ്ട്. അനുശ്രീയുടെ ചിരിയാണ് നടിയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നതെന്നാണ് ആരാധകരുടെ കമന്റുകൾ. തലവൻ, കഥ ഇന്നുവരെ എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത അനുശ്രീയുടെ സിനിമകൾ.
X