bredcrumb

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!

By Ranjina P Mathew
| Published: Friday, June 17, 2022, 00:15 [IST]
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് എസ്തർ അനിലിന്റേത്. വളരെ കുഞ്ഞായിരിക്കുമ്പോൾ എസ്തർ സിനിമയിൽ എത്തിയതാണ്. ഇപ്പോൾ വളർന്ന് നായിക വേഷം ചെയ്യാനുള്ള പക്വതയായെങ്കിലും എസ്തറിപ്പോഴും മലയാളിക്ക് ആ കുസൃതി ചിരിയുള്ള കുഞ്ഞ് പെൺകുട്ടിയാണ്
നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
1/8

അത്രത്തോളം മാറ്റം എസ്തറിനുണ്ടായി. ഇൻസ്റ്റയിൽ ഏറെ സജീവമായ താരത്തിന് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോൾ മുംബൈയിൽ പഠിക്കുകയാണ് എസ്തർ. അതിന്റെ വിശേഷങ്ങളെല്ലാം എസ്തർ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. 

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
2/8

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയയായ എസ്തർ ദൃശ്യം രണ്ടാം ഭാഗത്തിിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായും എസ്തേർ‍ അഭിനയിക്കുകയുണ്ടായി. 

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
3/8

മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് എസ്തർ ചിത്രത്തിൽ അഭിനയിച്ചത്. ആദ്യ ഭാ​ഗത്തിലെ ക്ലൈമാക്സ് രംഗങ്ങളിലെ എസ്തറിന്റെ പ്രകടനം എടുത്തുപറയേണ്ട കാര്യമാണ്. മലയാള സിനിമയിൽ പല കളക്ഷൻ റെക്കോർഡുകളും ദൃശ്യം പൊട്ടിച്ചിരുന്നു.  
നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
4/8

സിനിമ ഗംഭീര വിജയമായതോടെ എസ്തർ എന്ന താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ വേറെയും ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് എസ്തർ.

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
5/8

കുട്ടി താരത്തിൽ നിന്ന് ഒരുപാട് മാറിയ എസ്തർ ഒരു പ്ലസ് ടു പഠിക്കുന്ന വിദ്യാർഥിനിയായിട്ടാണ് ദൃശ്യം രണ്ടാം ഭാ​ഗത്തിൽ അഭിനയിച്ചത്. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ എസ്തറിന്റെ ചില ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ദൃശ്യത്തിലെ ആ കൊച്ചുകുട്ടി തന്നെയാണോ എന്ന് പോലും പലരും ചോദിച്ചിരുന്നു.

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
6/8

ബോൾഡായും ​ഗ്ലാമറസായും വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ എസ്തർ പങ്കുവെക്കുമ്പോൾ വലിയ വിമർശനങ്ങൾ എസ്തർ നേരിടാറുണ്ട്. താൻ വളർന്നുവെന്ന് കാണിക്കാനാണോ അൽപ വസ്ത്രം ധരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് എന്നാണ് പലരും എസ്തറിനെ വിമർശിച്ച് കമന്റ് ചെയ്തത്. 

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
7/8

അത്തരം വിമർശനങ്ങളെ തികഞ്ഞ അവ​ഗണനയോടെ തള്ളുകയാണ് എസ്തർ ചെയ്യാറുള്ളത്. എസ്തർ വീണ്ടും സിനിമകളിൽ സജീവമാകുന്നത് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ഏറ്റവും അവസാനം എസ്തർ അഭിനയിച്ച് റിലീസിനെത്തിയത് ജാക്ക് ആന്റ് ജിൽ എന്ന സിനിമയാണ്. 

നായികയായുള്ള തിരിച്ച് വരവിന് വേണ്ടിയോ ഈ മാറ്റം?, മനംകവർന്ന് എസ്തറിന്റെ ചിത്രങ്ങൾ!
8/8

മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ സിനിമ കൂടിയായിരുന്നു ജാക്ക് ആന്റ് ജിൽ

X