bredcrumb

ഇങ്ങനെയാവാന്‍ സര്‍ജറി ചെയ്‌തോ? ഗുണ്ടുമണി ലുക്ക് മാറി കൂടുതല്‍ സുന്ദരിയായി നടി ജ്യോതിക, ചിത്രങ്ങള്‍ കാണാം

By Ambili John
| Published: Tuesday, February 25, 2025, 17:15 [IST]
തമിഴ് സിനിമയിലെ സൂപ്പര്‍നായികമാരില്‍ ഒരാള്‍ എന്നതിലുപരി നടന്‍ സൂര്യയുടെ ഭാര്യ കൂടിയാണ് ജ്യോതിക. ഒരുമിച്ച് സിനിമയിലഭിനയിക്കുമ്പോള്‍ ഇഷ്ടത്തിലായ താരങ്ങള്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് തെന്നിന്ത്യയിലെ പവര്‍ഫുള്‍ കപ്പിള്‍സായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്.

ഇടയ്ക്ക് സിനിമ വിട്ട് പൂര്‍ണമായും കുടുംബിനിയായ ജ്യോതിക ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. കൈനിറയെ സിനിമകളുമായി അഭിനയത്തില്‍ സജീവമായി നില്‍ക്കുകയാണ്. ഇപ്പോഴിതാ ജ്യോതിക പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

Jyothika
1/6

വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും മുടി അഴിച്ചിട്ടിരിക്കുന്നതുമാണ് മറ്റ് പ്രത്യേകതകള്‍.
Jyothika
2/6

ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അത് സൂചിപ്പിക്കുംപ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാന്‍ ജ്യോതികയ്ക്ക് സാധിച്ചു.
Jyothika
3/6

പതിവിലേറെ സുന്ദരിയായി കാണപ്പെടുന്നതിനാല്‍ നടി ഏതെങ്കിലും ചികിത്സയ്ക്ക് വിധേയായോ എന്ന ചോദ്യമായിരിക്കും സാധാരണ വരിക. എന്നാല്‍ വര്‍ക്കൗട്ടും ഡയറ്റുമൊക്കെയാണ് നടിയുടെ അത്ഭുതകരമായ മാറ്റത്തിന് പിന്നില്‍.
Jyothika
4/6

സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് ഗുണ്ടുമണി പോലെയായിരുന്ന ജ്യോതിക രണ്ട് മക്കളുടെ അമ്മ കൂടിയാണ്. എന്നാല്‍ ഇരുപതുകളിലേത് പോലെയുള്ള ലുക്കിലാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.
Jyothika
5/6

സൂര്യയ്‌ക്കൊപ്പം ജിമ്മില്‍ നിന്നും അതികഠിനമായ വര്‍ക്കൗട്ട് എടുക്കുന്നതിന്റെ വീഡിയോയും നടി പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ ജിം ട്രെയിനറും നടിയുടെ മേക്കോവറിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതെല്ലാം നൂറ് ശതമാനം ഫലം ചെയ്തുവെന്നാണ് ആരാധകരും ഒരുപോലെ പറയുന്നത്.
Jyothika
6/6

2023 ല്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് ജ്യോതിക മലയാള സിനിമയിലേക്കും എത്തിയിരുന്നു. കാതല്‍ എന്ന സിനിമയിലൂടെയാണ് ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചത്.
X