bredcrumb

'മനമകൾ... എനിക്കുള്ളിലെ തമിഴ്പൊണ്ണ്'; മൾട്ടികളർ ലെഹങ്കയിൽ അതീവ സുന്ദരിയായി കീർത്തി, മെഹന്തി ആഘോഷത്തിന്റെ ഫോട്ടോകൾ!

By Ranjina P Mathew
| Published: Saturday, February 1, 2025, 10:41 [IST]
കീർത്തി സുരേഷിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ ഒരോന്നായി താരം പുറത്ത് വിടുന്നതേയുള്ളു. വിവാഹം കഴിഞ്ഞ ദിവസം താലികെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ മാത്രമാണ് നടി പങ്കിട്ടത്. ശേഷം പതിയെ പതിയെയാണ് താലികെട്ടിന് മുമ്പ് നടന്ന പ്രീ വെഡ്ഡിങ് ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി സുരേഷ് പുറത്ത് വിടുന്നത്. ആദ്യം തമിഴ് സ്റ്റൈലിൽ നടന്ന വിവാഹത്തിന്റെയും പിന്നീട് ക്രിസ്ത്യൻ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെയും ചിത്രങ്ങളാണ് കീർത്തി പങ്കിട്ടത്. പിന്നീട് കേരള സ്റ്റൈലിൽ തനിനാടൻ പെണ്ണായി ഒരുങ്ങി എത്തി നടന്ന പ്രീ വെഡ്ഡിങ് ചടങ്ങുകളുടെ  ചിത്രങ്ങളും കീർത്തി പങ്കുവെച്ചിരുന്നു. 
Keerthy Suresh Shared Her Pre Wedding Mehndi Function Photos
1/6

ഇപ്പോഴിതാ ഏറ്റവും പുതിയതായി കീർത്തി പങ്കിട്ടിരിക്കുന്നത് മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ്. ക്യൂട്ട് ലുക്കിലാണ് കീർത്തിയും ഭർത്താവ് ആന്റണി തട്ടിലും മെഹന്ദി ആഘോഷത്തിന് എത്തിയത്.
Keerthy Suresh Shared Her Pre Wedding Mehndi Function Photos
2/6

ഇത് എന്നിലെ തമിഴ്‌പൊണ്ണിന് വേണ്ടിയായിരുന്നു അല്ലെങ്കിൽ മനപെൺ എന്നാണ് ചിത്രങ്ങൾക്ക് കീർത്തി നൽകിയ ക്യാപ്ഷൻ. മെഹന്ദി ഫങ്ഷനായി മൾട്ടി കളർ മിഡി ലെങ്ത്ത് ലെഹങ്കയാണ് കീർത്തി ധരിച്ചത്. ഫ്ലവേഴ്സ് വെച്ചുള്ള സിംപിൾ ​ഹെയർസ്റ്റൈലായിരുന്നു ചെയ്തിരുന്നത്.
Keerthy Suresh Shared Her Pre Wedding Mehndi Function Photos
3/6

ആഭരണമായി മനമകൾ എന്ന് തമിഴിൽ എഴുതിയ കമ്മൽ മാത്രമാണ് ധരിച്ചിരുന്നത്. മനമകൾ എന്നാൽ തമിഴിൽ വധു എന്നാണ് അർത്ഥം. കീർത്തിയുടേതിനോട് മാച്ചാകുന്ന ഹെവി വർക്കുള്ള പൈജാമയും കുർത്തയും ജാക്കറ്റുമായിരുന്നു ആന്റണിയുടെ വേഷം. v
Keerthy Suresh Shared Her Pre Wedding Mehndi Function Photos
4/6

കീർത്തിയുടെ അമ്മ മേനക അടക്കമുള്ളവർ നടിയുടെ കയ്യിൽ മെഹന്ദി ഇട്ട് കൊടുക്കുന്നതെല്ലാം ചിത്രങ്ങളിൽ കാണാം. കീർത്തിയുടെ വെഡിങ്ങിന് ആറ് ലുക്കുകൾ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതിൽ കേരള സ്റ്റൈൽ ഒഴിച്ച് ബാക്കി അഞ്ചും ചെയ്തത് ഉത്തരേന്ത്യയിൽ നിന്നുള്ള ഡിസൈനർമാരായിരുന്നു.
Keerthy Suresh Shared Her Pre Wedding Mehndi Function Photos
5/6

തമിഴ് പൊണ്ണ് ലുക്കിലുള്ള കീർത്തിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. അസ്സൽ തമിഴ് പൊണ്ണ് കീർത്തിയാണെന്നാണ് കമന്റുകൾ. ഇക്കഴിഞ്ഞ ഡിസംബറിൽ ​ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടേയും ആന്റണിയുടേയും വിവാഹം.
Keerthy Suresh Shared Her Pre Wedding Mehndi Function Photos
6/6

തികച്ചും സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പങ്കെടുത്തത്. 15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.
X