By
Abhinand Chandran
| Published: Saturday, August 3, 2024, 20:18 [IST]
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കുറച്ച് കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ നടിയാണ് ശിവദ. സു സു സുധി വാൽമീകം എന്ന സിനിമയിലൂടെയാണ് ശിവദയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് പിന്നാലെ ശിവദ വിവാഹ ജീവിതത്തിലേക്ക് കടന്നു. നടൻ മുരളി കൃഷ്ണനെയാണ് ശിവദ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2015 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് ശിവദ. മുരളി സിനിമാ രംഗം തനിക്ക് വേണ്ടി വിട്ടതാണെന്ന് ശിവദ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
1/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html
ജീവിതത്തിൽ സെറ്റിൽഡ് ആകണമെന്ന് രണ്ട് വീട്ടുകാരും കൂടെ തീരുമാനിച്ചപ്പോൾ രണ്ട് പേർക്കും സ്ഥിര ജോലി ഇല്ല. വീട്ടുകാർ സമ്മതിക്കില്ല. മുരളിയുടെ അമ്മ വെയർ ഹൗസ് മാനേജർ ആയിരുന്നു. അച്ഛൻ സ്കൂളിലെ പ്രിൻസിപ്പിൽ ആയിരുന്നു. രണ്ട് പേർക്കും ജോലിയില്ലാതെ എങ്ങനെ കല്യാണം കഴിപ്പിച്ച് വിടും എന്ന ചോദ്യം വന്നപ്പോൾ സത്യം പറഞ്ഞാൽ മുരളി മുരളിയുടെ ആഗ്രഹങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ടു.
2/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html#photos-1
ബ്രേക്കെടുത്ത് ബിസിനസിലേക്ക് പോയി. അതൊന്ന് സെറ്റിലായി സ്വന്തം കാലിൽ നിൽക്കാമെന്ന് ആയപ്പോഴാണ് ഞങ്ങൾ കല്യാണം കഴിച്ചത്. എനിക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചെന്ന് ഉറപ്പിച്ച് പറയാം. ഇപ്പോൾ പോലും അങ്ങനെയാണ്. ആൾ ഇത്രയും വലിയ ബ്രേക്കെടുത്തു.
3/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html#photos-2
2015 ലായിരുന്നു വിവാഹം. നാല് വർഷം കൊണ്ട് ആൾ കഷ്ടപ്പെട്ട് ബിസിനസ് ചെയ്തു. എല്ലാവരുടെയും വിചാരം ഞാനാണ് വീട്ടിൽ സമ്പാദിക്കുന്നതെന്നാണ്. പക്ഷെ അല്ല. ഞാനദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ സ്ഥലം വാങ്ങി വീട് വെച്ചു. അതെല്ലാം തന്റെ ഭർത്താവിന്റെ അധ്വാനം കൊണ്ടാണെന്നും ശിവദ വ്യക്തമാക്കി.
4/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html#photos-3
വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ചും ശിവദ സംസാരിച്ചു. പരസ്പരം മനസിലാക്കുന്നു. അത് ചുമ്മാ പറയുന്നതല്ല. പ്രേമിക്കുമ്പോൾ ഏറ്റവും നല്ല വശമേ കാണിക്കൂ എന്ന് പലരും പറയും. പക്ഷെ ഞങ്ങൾ രണ്ട് പേരും ഏറ്റവും മോശം വശമാണ് കാണിച്ചിരിക്കുന്നത്.
5/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html#photos-4
എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ പറ്റില്ല. പക്ഷെ എക്സ്ട്രീമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. കരിയർ റിലേറ്റഡ് ആയിട്ടല്ല ഞാൻ പറയുന്നത്. വേറെ ഇതൊരു ഫുൾസ്റ്റോപ്പിലെത്തും എന്ന് വിചാരിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബം പോലും അങ്ങനെ കരുതി. പക്ഷെ അങ്ങനത്തെ സാഹചര്യത്തിൽ പോലും എന്നെ തിരിച്ച് കൊണ്ട് വന്ന ആളായിരുന്നു മുരളി.
6/6
രണ്ട് പേരും ഏറ്റവും മോശം വശം കാണിച്ചു; അദ്ദേഹത്തെ വിട്ട് കളയരുതെന്ന് തോന്നി; ഭർത്താവിനെക്കുറിച്ച് ശിവദ | Actress Sshivada Opens Up About Her Love Story And Married Life; Here Is What She Said - Filmibeat Malayalam
/photos/feature/actress-sshivada-opens-up-about-her-love-story-married-life-here-is-what-she-said-fb95227.html#photos-5
എന്റെ ജീവിതത്തിൽ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഓപ്പണായി പറഞ്ഞ ഒറ്റ ആൾ മുരളി മാത്രമാണെന്നും ശിവദ വ്യക്തമാക്കി. തന്നെ അത്രമാത്രം സ്നേഹിക്കുന്ന ആളെ വിട്ട് കളയരുതെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നും ശിവദ വ്യക്തമാക്കി.