bredcrumb

മകനൊപ്പം മിന്നിത്തിളങ്ങി അമല പോള്‍; ചിത്രങ്ങള്‍ കാണാം

By Abin M P
| Published: Sunday, January 5, 2025, 22:23 [IST]
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. തമിഴിലാണ് അമല പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ മുന്‍നിര നായികയായ ശേഷം മലയാളത്തിലേക്ക് തിരികെ വരികയും കയ്യടി നേടുകയും ചെയ്തു.

ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് അമല പോള്‍. ഈയ്യടുത്തായിരുന്നു താരം വിവാഹിതയായതും അമ്മയായതുമെല്ലാം. അധികം വൈകാതെ തന്നെ താരം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്.

Amala Paul
1/5

ആടുജീവിതം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളാണ് പോയ വര്‍ഷം അമലയുടേതായി മലയാളത്തില്‍ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ അമല പങ്കുവെക്കുന്നുണ്ട്.
Amala Paul
2/5

കഴിഞ്ഞ വര്‍ഷം ജൂണിലാണ് അമല ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇലായ് എന്നാണ് താരം തന്റെ മകന് പേരിട്ടിരിക്കുന്നത്.
Amala Paul
3/5

പ്രണയ വിവാഹമായിരുന്നു അമലയുടേയും ജഗതിന്റേതും. അമലയുടെ രണ്ടാം വിവാഹമാണിത്.
Amala Paul
4/5

2023 ലാണ് അമല പോള്‍ വിവാഹിതയാകുന്നത്. ജഗത് ദേശായിയാണ് ഭര്‍ത്താവ്.
Amala Paul
5/5

ഇതിനിടെ ഇപ്പോഴിതാ അമല പോള്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ മകനൊപ്പമുള്ള ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്.
X