bredcrumb

രഞ്ജിനി ആളാകെ മാറി പോയല്ലോ, നീല സാരിയില്‍ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളുമായി താരം

By Ambili John
| Published: Sunday, December 29, 2024, 22:10 [IST]

ഹിറ്റ് സംഗീത റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയിട്ടാണ് രജനി ഹരിദാസ് മലയാളികള്‍ക്കിടയില്‍ സുപരിചിതയാവുന്നത്. ഇംഗ്ലീഷും മലയാളവും കൂടി മംഗ്ലീഷ് ഭാഷയില്‍ സംസാരിച്ചാണ് രഞ്ജിനി തരംഗം സൃഷ്ടിച്ചത്.

അഹങ്കാരി, ജാഡക്കാരി, പൊങ്ങച്ചക്കാരി എന്നിങ്ങനെ രഞ്ജിനിയെ പലരും വിമര്‍ശിച്ചത് പല പേരുകളിലാണ്. എന്നാല്‍ കാലം മാറി ഒപ്പം രഞ്ജിനിയും.

Ranjini Haridas
1/6

സോഷ്യല്‍ മീഡിയ സജീവമാകുന്നതിന് മുന്‍പേ സൈബര്‍ അറ്റാക്കുകള്‍ നേരിട്ട രഞ്ജിനി അതൊക്കെ നിസാരമായിട്ടേ കണ്ടിട്ടുള്ളു. ആദ്യം പറഞ്ഞ നിലപാടില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു എന്നതാണ് രഞ്ജിനിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
Ranjini Haridas
2/6

ഇതിനിടയില്‍ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ഒക്കെ സജീവമായ രഞ്ജിനി ബിഗ് ബോസ് ഷോയിലേക്കും പോയിരുന്നു. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തിയ മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് രഞ്ജിനി മത്സരിച്ചത്.
Ranjini Haridas
3/6

ഈ ഷോ അവസാനിച്ചതോടെ പലര്‍ക്കും രഞ്ജിനിയെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറി. ഒരുകാലത്ത് വിമര്‍ശിച്ചിരുന്നവര്‍ ഇന്ന് രഞ്ജിനിയെ അനുകൂലിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഒക്കെ തന്റെ വിശേഷങ്ങള്‍ പറഞ്ഞ് രഞ്ജിനി എത്താറുണ്ട്.
Ranjini Haridas
4/6

സമൂഹമാധ്യമങ്ങളില്‍ ആക്ടീവായിട്ടുള്ള രഞ്ജിനി പങ്കുവെച്ച ചില പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. നീല സാരിയുടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ ആയിരുന്നു രഞ്ജിനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
Ranjini Haridas
5/6

സാരിക്ക് മാച്ച് ചെയ്യുന്ന നീല നിറമുള്ള ജിമിക്കി കമ്മല്‍ മാത്രമാണ് ആഭരണമായി താരം തിരഞ്ഞെടുത്തത്. ചുവപ്പ് നിറമുള്ള പൊട്ടും ഒപ്പം കളഭവും കൂടി ചാര്‍ത്തി നാടന്‍ പെണ്ണിന്റെ ലുക്കിലാണ് രഞ്ജിനി എത്തിയിരിക്കുന്നത്.
Ranjini Haridas
6/6

മുന്‍പ് മോഡേണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന രഞ്ജിനി ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന മാറ്റമാണ് രഞ്ജിനിയുടെ കരിയറിലും ജീവിതത്തിലും ഉണ്ടായിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ പോലും പറയുന്നത് ഈ കഥയാണ്.
X