By
Ranjina P Mathew
| Published: Friday, December 13, 2024, 11:27 [IST]
അച്ഛൻ ഹരിശ്രീ അശോകന്റെ വഴിയെ സിനിമയിലേക്കെത്തിയ യുവനടനാണ് അർജുൻ. അശോകന്റെ രണ്ട് മക്കളിൽ സിനിമാ കമ്പം അർജുനായിരുന്നു. മുപ്പത്തിയൊന്നുകാരനായ അർജുൻ ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് സൗബിൻ ഷാഹിറിന്റെയും ദുൽഖർ സൽമാന്റെയും പറവയിൽ അഭിനയിച്ചു. ഈ സിനിമയിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ വരത്തനില്‍ വില്ലന്‍ വേഷം കൂടി ചെയ്തതോടെ അര്‍ജുന് കൂടുതൽ അവസരങ്ങൾ സിനിമയിൽ കിട്ടി തുടങ്ങി. പിന്നീട് നിരവധി സിനിമകളിൽ നായകനായും മൾട്ടിസ്റ്റാർ സിനിമകളിൽ പ്രധാനവേഷം ചെയ്തും മലയാള സിനിമയുടെ യുവതാരനിരയിലേക്ക് അർജുനും എത്തി.
1/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html
സിനിമയിൽ എത്തി ചുവടുറപ്പിച്ച ഉടൻ തന്നെയായിരുന്നു അർജുന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് അർജുന്റെ ഭാര്യ. 2018ൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ചായിരുന്നു വിവാഹം.
2/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html#photos-1
എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതരായത്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജിഷ വിജയൻ, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്ത് നിന്നുള്ള പ്രമുഖരെല്ലാം പങ്കെടുത്ത താരനിബിഢ വിവാഹമായിരുന്നു അർജുന്റേത്.
3/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html#photos-2
വിവാഹ ജീവിതം ആറാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഇരുവരും ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. അൻവി എന്നാണ് അർജുനും നിഖിതയും മകൾക്ക് നൽകിയിരിക്കുന്ന പേര്. അർജുനൊപ്പം എല്ലാ പൊതുപരിപാടികളിലും നിഖിതയും മകളും എത്താറുണ്ട്.
4/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html#photos-3
ഇപ്പോഴിതാ നിഖിതയുടേയും മകളുടെയും ഒരു അമ്മ-മകൾ കോമ്പോ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ടെയ്ൽസ് ഓഫ് കാന്റി ബേബീസാണ് നിഖിതയുടേയും മകളുടേയും മനോഹരമായ ഫോട്ടോഷൂട്ട് പകർത്തിയത്. വെറ്റ് സ്യൂട്ടും മിനിമൽ മേക്കപ്പുമായിരുന്നു നിഖിത നൽകിയത്.
5/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html#photos-4
വൈറ്റ് ഡ്രസ്സിൽ മാലാഖയെപ്പോലെയാണ് അർജുന്റെ അൻവി കുട്ടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടതോടെ നിഖിതയും അൻവിയും അമ്മയും മകളും തന്നെയാണോ എന്ന സംശയമാണ് പ്രേക്ഷകർക്ക് ഇരുവരും കാഴ്ചയിൽ സഹോദരങ്ങളെപ്പോലെയാണെന്നും കമന്റുകളുണ്ട്.
6/6
അമ്മയും മകളും തന്നെയാണോ? കാഴ്ചയിൽ സഹോദരങ്ങളെപ്പോലെ; അർജുൻ അശോകന്റെ ഭാര്യയുടേയും മകളുടെയും ക്യൂട്ട് ഫോട്ടോകൾ | Arjun Ashokan's Wife Nikhita Ganeshan Photoshoot With 4 Year Old Daughter - Filmibeat Malayalam
/photos/feature/arjun-ashokan-s-wife-nikhita-ganeshan-photoshoot-with-4-year-old-daughter-fb98879.html#photos-5
അടുത്തിടെയായിരുന്നു അൻവിയുടെ നാലാം പിറന്നാൾ. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുകയും അതെല്ലാം ഫോട്ടോഗ്രാഫായി പകർത്തി സൂക്ഷിക്കാനും ശ്രമിക്കുന്നവരാണ് അർജുനും നിഖിതയും. ആനന്ദ് ശ്രീബാലയാണ് അർജുന്റെ ഏറ്റവും പുതിയ റിലീസ്. തിയേറ്ററിൽ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു.