By
Ranjina P Mathew
| Published: Monday, November 18, 2024, 21:37 [IST]
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുത്തശേഷമാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും ഇത്രയേറെ സൗഹൃദത്തിലാകുന്നത്. ഹൗസിന് അകത്തുവെച്ച് ഇരുവരും കോമ്പോ ഗെയിം കളിച്ചുവെന്നതാണ് പ്രേക്ഷകർക്കിടയിൽ ഇരുവർക്കും വെറുപ്പ് വരാൻ കാരണമായത്. ഇരുവരും ലവ് സ്ട്രാറ്റജി കളിച്ച് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമമാണോയെന്ന സംശയവും പ്രേക്ഷകർക്കുണ്ടായിരുന്നു.
ആദ്യത്തെ ഒരാഴ്ച ഇരുവരും ഇന്റിവിജ്വലായാണ് മത്സരിച്ചിരുന്നത്. പിന്നീട് സൗഹൃദം രൂപ്പപെട്ടതോടെയാണ് ഇരുവരും ഗെയിംസിൽ അടക്കം ഒരുമിച്ച് കളിക്കാൻ തുടങ്ങിയത്. ജാസ്മിനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ശക്തനായ മത്സരാർത്ഥിയായിരുന്നിട്ടും അമ്പത് ദിവസം പിന്നിട്ടപ്പോഴേക്കും ഗബ്രിക്ക് പുറത്ത് പോകേണ്ടി വന്നത്.
1/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html
ജാസ്മിനുമായുള്ള സൗഹൃദം പ്രേക്ഷകർ സ്വീകരിച്ചിട്ടില്ലെന്നും നെഗറ്റീവാണ് കൂടുതലെന്ന് മനസിലാക്കിയിട്ടും ഇപ്പോഴും ജാസ്മിനുമായുള്ള സൗഹൃദം ഗബ്രി ഉപേക്ഷിച്ചിട്ടില്ല. ബിഗ് ബോസിനുശേഷം വർക്കിനും മറ്റുള്ള സൗകര്യാർത്ഥം സ്വന്തം നാടായ കൊല്ലം വിട്ട് കൊച്ചിയിലാണ് ജാസ്മിന്റെ താമസം.
2/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html#photos-1
ഗബ്രിയും ഇപ്പോൾ ജാസ്മിനെപ്പോലെ വ്ലോഗിങിലേക്ക് തിരിഞ്ഞിട്ടുണ്ട്. ചാനൽ തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെയാണ് ഗബ്രിക്ക് ലഭിച്ചത്. ജാസ്മിൻ തന്നെയാണ് യുട്യൂബ് ചാനലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗബ്രിക്ക് ഗൈഡൻസ് നൽകുന്നത്.
3/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html#photos-2
അതേസമയം സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും കഴിഞ്ഞ ദിവസം പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് ചെയ്യുന്ന പ്രൊഫഷണൽ ഫോട്ടോഷൂട്ടാണിത്.
4/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html#photos-3
സേവ് ദി ഡേറ്റിന് സമാനമായ രീതിയിൽ ഫെയറിടെയ്ലെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഇരുവരുടെയും ഫോട്ടോഷൂട്ട്. വെളുത്ത നിറത്തിലുള്ള മിനി ഗൗണാണ് ജാസ്മിൻ ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിൽ മിനിമൽ മേക്കപ്പും ആഭരണങ്ങളും ധരിച്ചിരുന്നു.
5/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html#photos-4
വെളുത്ത നിറത്തിലുള്ള പാന്റും ഷർട്ടും നിയോൺ ഗ്രീൻ നിറത്തിലുള്ള ടൈയ്യുമാണ് ഗബ്രിയുടെ വേഷം. പൂക്കളാൽ നിറഞ്ഞ പശ്ചാത്തലത്തിൽ ഇരുവരും പ്രണയാർദ്രരായി ഇരിക്കുന്ന ചിത്രങ്ങളാണ് ഏറെയും. ഒപ്പം ബോളിവുഡ് ഹിറ്റ് ചിത്രം ഏക് വില്ലനിലെ ഗാനത്തിനൊപ്പമുള്ള ഒരു റൊമാന്റിക്ക് റീലും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
6/6
'മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി'; വൈറലായി 'ജബ്രി' കോമ്പോയുടെ ഫോട്ടോഷൂട്ട്! | Bigg Boss Malayalam Fame Gabri Jose Romantic Photoshoot With Best Friend Jasmin Jaffar - Filmibeat Malayalam
/photos/feature/bigg-boss-malayalam-fame-gabri-jose-romantic-photoshoot-with-best-friend-jasmin-jaffar-fb98081.html#photos-5
പതിവ് പോലെ പ്രശംസിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് റീലിന് ഏറെയും ലഭിച്ചത്. മെയ്ഡ് ഇൻ ഹെവൻ... ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി, രണ്ടുപേരും മാലാഖമാരെപ്പോലെ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സണാണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്.