bredcrumb

ജാന്‍മണി വീണ്ടും തകര്‍ത്തു, അഭിയ്‌ക്കൊപ്പം കിടിലന്‍ ഫോട്ടോഷൂട്ടുമായി താരങ്ങള്‍

By Ambili John
| Published: Wednesday, January 29, 2025, 21:19 [IST]
കഴിഞ്ഞ ബിഗ് ബോസ് മലയാളം ആറാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ജാന്‍മണി ദാസ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്‍മണി വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടുന്നത്.

എന്നാല്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷം വ്യാപകമായ വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു. കൂടുതലും പരിഹാസങ്ങളായിരുന്നു. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Abhishek
1/5

ബിഗ് ബോസിന് ശേഷം ഫോട്ടോഷൂട്ടുകളും മറ്റ് പരിപാടികളുമായി തിരക്കിലാണ് ജാന്‍മണി. ഒപ്പം ബിഗ് ബോസില്‍ കൂടെ ഉണ്ടായിരുന്ന സഹമത്സരാര്‍ഥിയും മോഡലുമായ അഭിഷേകുമുണ്ടായിരുന്നു.
Abhishek
2/5

ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ടുകളിലും ഉദ്ഘാടനങ്ങളിലും മറ്റ് ഷോ കളിലുമൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ജാന്‍മണി അഭിഷേകുമായി പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ വന്നു. ഇടയ്ക്ക് ജാന്‍മണിയുടെ വീട്ടില്‍ പോയതും ഇത്തരം വാര്‍ത്തകള്‍ക്ക് കാരണമായി.
Abhishek
3/5

ഇപ്പോഴിതാ വീണ്ടും കിടിലന്‍ ഫോട്ടോഷൂട്ടുമായിട്ടെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അഭിഷേകും ജാന്‍മണിയും. സ്‌കൈ ബ്ലൂ, ബ്ലാക്ക് കോംബിനേഷനിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് ജാന്‍മണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Abhishek
4/5

അഴിച്ചിട്ട മുടിയും ആഭരണങ്ങളുമൊക്കെ ചേര്‍ന്ന് ഗംഭീര ലുക്കാണ്. ഒപ്പം അഭിഷക് ഷര്‍ട്ട്‌ലെസ് ആയി കോട്ടാണ് ധരിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ലുക്കിലാണ് അഭിഷേക് എത്തിയതെന്നാണ് കമന്റുകള്‍.
Abhishek
5/5

അതേ സമയം ഇവിടെയും താരങ്ങളെ പരിഹസിക്കുന്ന തരത്തിലും കമന്റുകളുണ്ട്. എന്നാല്‍ അവര്‍ ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ഒരുമിച്ച് സന്തോഷത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിനിടയില്‍ വന്ന് എന്തുകൊണ്ടാണ് ആളുകള്‍ അവരെ വെറുക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു.
X