bredcrumb

കുഞ്ഞാറ്റയ്ക്കും മനോജിനും ആശയെ കിട്ടിയിട്ട് 13 വർ‌ഷങ്ങൾ, അച്ഛനും അമ്മയ്ക്കും ആശംസകൾ നേർന്ന് തേജലക്ഷ്മി!

By Ranjina Mathew
| Published: Saturday, March 2, 2024, 21:18 [IST]
താരപുത്രിമാരിൽ സിനിമാപ്രേമികൾക്ക്  ഏറെ പ്രതീക്ഷയുള്ള താരപുത്രിയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ തേജാലക്ഷ്മി. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. അമ്മയേയും അച്ഛനേയും പോലെ തേജയും സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. നല്ലൊരു അവസരം തുറന്ന് കിട്ടാനാണ് താരപുത്രി കാത്തിരിക്കുന്നത്. വിദേശത്താണ് തേജാലക്ഷ്മി പഠിച്ചത്. എന്നാൽ ഇപ്പോൾ നാട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പം സമയം ചിലവഴിക്കാൻ കുഞ്ഞാറ്റയ്ക്ക് സാധിക്കാറുണ്ട്. 
Manoj K Jayan
1/7

Manoj K Jayan
2/7

അമ്മ ഉർവശിക്കൊപ്പം കുറച്ചുനാൾ ചെന്നൈയിലും കുറച്ചുനാൾ അച്ഛനൊപ്പം കേരളത്തിലുമായാണ് കുഞ്ഞാറ്റയുടെ താമസം. ഉർവശിയുടെയും മനോജ് കെ ജയന്റെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ കുഞ്ഞാറ്റ പിറന്ന് കുറച്ച് നാളുകൾ പിന്നിട്ടപ്പോൾ ഇരുവർക്കും ഇടയിൽ അസ്വാരസ്വങ്ങൾ തുടങ്ങി. വൈകാതെ ഇരുവരും വിവാ​ഹ ബന്ധം വേർപ്പെടുത്തി.
Manoj K Jayan
3/7

അതോടെ കുഞ്ഞാറ്റയുടെ സംരക്ഷണവും മനോജ് കെ ജയൻ ഏറ്റെടുത്തു. ഉർ‌വശി പോയശേഷം തനിക്കും മകൾക്കും കൂട്ടായാണ് 2011ൽ ആശയെ മനോജ് കെ ജയൻ ജീവിതത്തിലേക്ക് കൂട്ടിയത്. ഒരു മകളെയും കൊണ്ടാണ് മനോജിന്റെയും കുഞ്ഞാറ്റയുടെയും ജീവിതത്തിലേക്ക് ആശ വന്നത്. പിന്നീട് മനോജുമായുള്ള വിവാഹശേഷം അമൃത് എന്നൊരു ആൺകുഞ്ഞിന് കൂടി ആശ ജന്മം നൽകി.
Manoj K Jayan
4/7

രണ്ടാനമ്മയാണെങ്കിലും അമ്മയ്ക്ക് നൽകുന്ന അതേ സ്നേഹമാണ് കുഞ്ഞാറ്റ കഴിഞ്ഞ പതിമൂന്ന് വർഷമായി ആശയ്ക്ക് നൽകുന്നത്. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് കുഞ്ഞാറ്റ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കുഞ്ഞാറ്റയുടെ ആശംസ പ്രത്യക്ഷപ്പെട്ടത്. ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ആശ-മനോജ് ജോഡിയെ കുഞ്ഞാറ്റ വിശേഷിപ്പിച്ചത്.
Manoj K Jayan
5/7

ആശയുടെ മകളുടെ പേര് ശ്രേയ എന്നാണ്. ശ്രേയയ്ക്കൊപ്പം നിന്നാണ് കുഞ്ഞാറ്റ വിദേശത്ത് പഠിച്ചിരുന്നത്. ഇടയ്ക്ക് ആശയും മനോജും മകനൊപ്പം ഇരുവരെയും കാണാൻ പോകുമായിരുന്നു. അ‍ഞ്ച് പേരെയും ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് കാണുന്നത് ആരാധകർക്കും വലിയ സന്തോഷം പകരുന്ന ഒന്നാണ്.
Manoj K Jayan
6/7

എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്ത് വെച്ച സർവ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം എന്നാണ് ഭാര്യയെ കുറിച്ച് സംസാരിക്കുമ്പോൾ മനോജ് കെ ജയൻ പറയാറുള്ളത്. കുഞ്ഞാറ്റ ഇനിയും സിനിമയിൽ വന്നിട്ടില്ലെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധക വൃന്ദം. ഉർവശിയുടെ സഹോദരി കല്പനയുടെ മകളും കുഞ്ഞാറ്റയുടെ കസിനുമായ ശ്രീമയി അഭിനയരംഗത്തേക്ക് എത്തി കഴിഞ്ഞു.
Manoj K Jayan
7/7

മനോജ് കെ ജയനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ഉർവശി മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു സഹോദരൻ കൂടി കുഞ്ഞാറ്റയ്ക്കുണ്ട്. അതേസമയം തങ്കമണിയാണ് മനോജ് കെ ജയന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.
X