By
Abhinand Chandran
| Published: Saturday, February 8, 2025, 21:03 [IST]
ബോളിവുഡിലെ താര റാണിയായ ദീപിക പദുകോൺ ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. അമ്മയായ ദീപിക കരിയറിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ദുവ എന്നാണ് നടിയുടെ മകളുടെ പേര്. 38ാം വയസിലാണ് ദീപിക പദുകോൺ അമ്മയായത്. 2028 ലായിരുന്നു ദീപിക-രൺവീർ സിംഗ് വിവാഹം. കുഞ്ഞിന്റെ മുഖം താര ദമ്പതികൾ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ദീപിക പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
1/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html
സഭ്യസാചിയുടെ ഫാഷൻ ഷോയ്ക്ക് എത്തിയപ്പോഴുള്ള ഫോട്ടോകളാണ് ദീപിക പങ്കുവെച്ചത്. തീർത്തും വ്യത്യസ്തമായ ലുക്കാണ് ഇത്തവണ ദീപികയുടേത്. മെറ്റ് ഗാലയിലേത് പോലെയൊരു ഫാഷൻ പരീക്ഷണമാണിതെന്ന് ആരാധകർ പറയുന്നു.
2/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html#photos-1
ഈ ലുക്കിൽ ദീപിക റാംപ് വാക്ക് ചെയ്തപ്പോഴുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടി രേഖയുമായി ദീപികയ്ക്ക് സാമ്യം തോന്നുന്നെന്ന് പലരും അഭിപ്രായപ്പെട്ടു.
3/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html#photos-2
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് ദീപിക. ആഗോള ബ്രാൻഡുകളുടെ പരസ്യത്തിൽ വരെ വരുന്ന മുഖം. അമ്മയായ ശേഷം ദീപികയ്ക്ക് ഈ താരമൂല്യം നിലനിർത്താനാകുമോ എന്ന ചോദ്യം പലർക്കുമുണ്ടായിരുന്നു.
4/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html#photos-3
നേരത്തെ നടി ഐശ്വര്യ റായ് അമ്മയായ ശേഷം കരിയറിൽ സജീവമല്ലാതായതാണ്. അമ്മയായ ശേഷം വണ്ണം വെച്ചപ്പോൾ ഐശ്വര്യക്ക് കടുത്ത ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നു.
5/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html#photos-4
ഒരു കാലത്ത് ദീപികയെ പോലെ ഫിറ്റ്നെസിലും ഫാഷൻ ഗെയിമിലുമെല്ലാം മുന്നിൽ നിന്ന താരമായിരുന്നു ഐശ്വര്യ. കുഞ്ഞ് പിറന്ന ശേഷം കരിയറിലെ തിരക്കുകൾ നടി കുറച്ചു. ദീപികയ്ക്കും ഇങ്ങനെ സംഭവിച്ചേക്കുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്.
6/6
പഴയ താരമൂല്യം ദീപിക നിലനിർത്തുമോ, അമ്മയായ ശേഷം ഐശ്വര്യ റായ് നേരിട്ടത്; താരത്തിന്റെ ചിത്രങ്ങൾ | Deepika Padukone Shines In Her Latest Photos; A Comparison With Aishwarya Rai - Filmibeat Malayalam
/photos/feature/deepika-padukone-shines-in-her-latest-photos-a-comparison-with-aishwarya-rai-fb100544.html#photos-5
അതേസമയം ഐശ്വര്യയുടെ പ്രെെം ടെെമിലെ കാലഘട്ടമല്ല ഇത്. നടി ആലിയ ഭട്ട് അമ്മയായ ശേഷം മുൻനിര നടിയായി തുടരുന്നു. നിലവിൽ ചെറിയ ഇടവേളയാണ് ദീപിക കരിയറിൽ എടുത്തത്. വൈകാതെ സിനിമകളിലേക്ക് തിരിച്ചെത്തും. വീണ്ടും ഹിറ്റുകളുമായി ദീപിക താരമൂല്യം നിലനിർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.