bredcrumb

അന്ന് കണ്ടതില്‍ നിന്നും മാറ്റമൊന്നുമില്ല! സാരി ഉടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങള്‍ പുറത്ത്

By Ambili John
| Published: Wednesday, January 22, 2025, 20:25 [IST]

ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്ന നടിയാണ് ദിവ്യ ഉണ്ണി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടി വിവാഹത്തോട് കൂടിയാണ് അഭിനയം ഉപേക്ഷിക്കുന്നത്. 

അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നടി ആദ്യ ഭര്‍ത്താവുമായി വേര്‍പിരിയുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളും ആദ്യ ബന്ധത്തില്‍ രണ്ടു മക്കളും നടിയ്ക്ക് ഉണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി ജീവിക്കുന്നതിനിടെ അടുത്തിടെ നടി കേരളത്തില്‍ എത്തി.

Divya Unni
1/4

പതിനായിരത്തിലധികം നര്‍ത്തകിമാരെ അണിനിരത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി മെഗാ ഡാന്‍സ് ഷോ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും പരിപാടിക്ക് ശേഷം നടി അമേരിക്കയിലേക്ക് തിരികെ പോയി.
Divya Unni
2/4

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉണ്ണിക്ക് നേരിടേണ്ടതായി വന്നത്. എന്നാല്‍ തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയാണ് നടി ഇപ്പോള്‍.
Divya Unni
3/4

ഇതിനിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചില ചിത്രങ്ങളും ശ്രദ്ധേയമായി. സാരി ഉടുത്ത് അതീവ സുന്ദരിയായി നല്‍കുന്ന ചിത്രങ്ങളാണ് ദിവ്യ ഉണ്ണി ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്.
Divya Unni
4/4

ദിവ്യ ഉണ്ണി മുന്‍പ് നായികയായി അഭിനയിച്ച ആകാശഗംഗ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പിടിച്ചുനില്‍ക്കുന്നതും ഇതിലുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ ലുക്കില്‍ നിന്ന് യാതൊരു മാറ്റവും നടിയ്ക്ക് സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
X