bredcrumb

'അശ്വിൻ എന്റെ സുഹൃത്ത്, ദിയ പാവമാണ്... അവളുടെ പുതിയ റിലേഷന് ആശംസകൾ നേരുന്നു'; വൈഷ്ണവ് പറഞ്ഞത്!

By Ranjina Mathew
| Published: Wednesday, February 28, 2024, 01:16 [IST]
ദിയ കൃഷ്ണയുടെ മുൻ കാമുകനും നടനും ഇൻഫ്ലുവൻസറുമായ വൈഷ്ണവ് ഹരിചന്ദ്രൻ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ദിയ കൃഷ്ണക്ക് ഒപ്പമുള്ള വീഡിയോകളാണ് വൈഷ്ണവിനെ സോഷ്യൽമീ‍ഡിയയ്ക്ക് സുപരിചിതനാക്കിയത്. ഇടക്ക് ഷോർട് ഫിലിമിലൂടെയും ശ്രദ്ധേയനായ വൈഷ്ണവ്-ദിയ കൂട്ടുകെട്ട് കുറച്ചുനാൾ മുമ്പാണ് വേർപിരിഞ്ഞത്. ഏറെനാൾ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ വേർപിരിഞ്ഞു
Diya Krishna
1/6

Diya Krishna
2/6

വൈഷ്ണവുമായി ബ്രേക്കപ്പായശേഷം സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണിപ്പോൾ ദിയ കൃഷ്ണ. അടുത്തിടെ അശ്വിൻ ദിയയെ സിനിമാറ്റിക്ക് സ്റ്റൈലിൽ പ്രപ്പോസ് ചെയ്ത വീഡിയോ വൈറലായിരുന്നു. ദിയയുടെ മാത്രമല്ല വൈഷ്ണവ് ഹരിചന്ദ്രന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ദിയയുമായി വൈഷ്ണവ് പ്രണയത്തിലായിരുന്ന സമയത്തും അശ്വിൻ ഇരുവർക്കും ഒപ്പമുണ്ടായിരുന്നു.
Diya Krishna
3/6

ബ്രേക്കപ്പിനുശേഷം വൈഷ്ണവ് ഹരിചന്ദ്രനുമായി ഒരു തരത്തിലുള്ള സൗഹൃ​ദവും ദിയ സൂക്ഷിക്കുന്നില്ല. ദിയയെപ്പോലെ തന്നെ ഇൻഫ്ലുവൻസറായി മാറിയശേഷം വൈഷ്ണവ് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. കട്ടൻ വിത്ത് കിച്ചു എന്ന പേരിലാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കവെ വൈഷ്ണവ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
Diya Krishna
4/6

ഇൻസ്റ്റ​ഗ്രാം സ്റ്റോറി വഴി ആരാധകരുടെ ചോദ്യത്തിന് വൈഷ്ണവ് മറുപടി പറഞ്ഞിരുന്നു. അപ്പോഴാണ് ദിയയെ കുറിച്ചും അശ്വിനെ കുറിച്ചും വൈഷ്ണവ് സംസാരിച്ചത്. മറക്കാൻ കഴിയാത്ത ഒരു ദിവസം ഏതാണെന്ന ചോദ്യത്തിന് കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ഡെ എന്നാണ് വൈഷ്ണവ് മറുപടി പറഞ്ഞത്. ട്രൂ ലവ് ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഓരോരുത്തരെ ആശ്രയിച്ചിരിക്കുന്നു എന്നായിരുന്നു മറുപടി.
Diya Krishna
5/6

ദിയയെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ചോദ്യത്തിന് ദിയ പാവമാണ്... എന്നാണ് വൈഷ്ണവ് കുറിച്ചത്. ദിയയുമായുള്ള ബ്രേക്കപ്പിന്റെ കാരണം പറയാൻ ആവശ്യപ്പെട്ടപ്പോൾ അത് സ്വകാര്യതയാണ് എന്നാണ് വൈഷ്ണവ് പറഞ്ഞത്. എന്തെങ്കിലും കാര്യത്തിൽ പശ്ചാത്തപിക്കുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ദിയയുടെ പുതിയ റിലേഷനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് അവളുടെ പുതിയ റിലേഷന് ആശംസകൾ നേരുന്നു എന്നാണ് വൈഷ്ണവ് പറഞ്ഞത്.
Diya Krishna
6/6

അശ്വിനെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ സുഹൃത്ത് എന്നാണ് വൈഷ്ണവ് കുറിച്ചത്. ആരെങ്കിലും താങ്കൾക്ക് മുമ്പിൽ ഷോഓഫ് നടത്താൻ ശ്രമിക്കുന്നതായി തോന്നിയോ എന്ന ചോദ്യത്തിന് തനിക്ക് തോന്നിയില്ലെന്നും ആളുകളെ ജഡ്ജ് ചെയ്യരുതെന്നുമാണ് വൈഷ്ണവ് മറുപടിയായി പറഞ്ഞത്. ദിയയുമായി കോൺടാക്ടുണ്ടോയെന്ന ചോദ്യത്തിന് വല്ലപ്പോഴും ഉണ്ടെന്നും വൈഷ്ണവ് പറയുന്നു.
X