bredcrumb

പച്ചയില്‍ ഗ്ലാമറസായി ഇഷ ഗുപ്ത; വെെറലായി പുതിയ ചിത്രങ്ങള്‍

By Abin M P
| Updated: Friday, November 22, 2024, 23:11 [IST]
ബോളിവുഡിലെ മുന്‍ നിര നായികയാണ് ഇഷ ഗുപ്ത. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് ഇഷ ഗുപ്ത കടന്നു വരുന്നത്. എന്നാല്‍ തന്റെ കഴിവും കഠിനാധ്വനവും കൊണ്ട് ബോളിവുഡില്‍ ഒരിടം സ്വന്തമാക്കാന്‍ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപത താരമായി മാറുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇഷ ഗുപ്ത. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇഷ ഗുപ്ത പങ്കുവച്ച പുതിയ ചിത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Esha Gupta
1/6

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
Esha Gupta
2/6

പച്ച നിറത്തിലുള്ള വസ്ത്രമാണ് ഇഷ ഗുപ്ത പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
Esha Gupta
3/6

ജന്നത്ത് ടു എന്ന ചിത്രത്തിലൂടെയാണ് ഇഷ ഗുപ്ത അരങ്ങേറുന്നത്. ചിത്രത്തിലെ ഇഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.
Esha Gupta
4/6

പിന്നീട് രാസ് ത്രീഡി, ബേബി, രുസ്തം, കമാന്‍ഡോ 2 തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ബോള്‍ഡ് രംഗങ്ങളിലും ഇഷ കയ്യടി നേടി.
Esha Gupta
5/6

സിനിമയ്ക്ക് പുറമെ ഒടിടിയിലും ഇഷ ഗുപ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്രം സീരിസിലെ ഇഷയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
Esha Gupta
6/6

ദേസി മാജിക്, മര്‍ഡര്‍ 3 എന്നീ ചിത്രങ്ങളിലാണ് ഒടുവിലായി ഇഷ അഭിനയിച്ചത്. ഹേര ഫേരി ത്രീയാണ് പുതിയ സിനിമ.
X