bredcrumb

'പഴയ ആളുകൾ തന്നെവേണം.... എന്നാലെ സീരിയൽ കാണാൻ താൽപര്യം വരു, കുടുംബവിളക്കുപോലെ ആവാതിരുന്നാൽ മതി'

By Ranjina P Mathew
| Published: Saturday, May 11, 2024, 21:51 [IST]

തുടങ്ങി ആദ്യാവസാനം വരെ ഒരു ആര്‍ട്ടിസ്റ്റും പിന്മാറുകയോ നിര്‍ത്തി പോകുകയോ ചെയ്യാത്ത മലയാളത്തിലെ അപൂര്‍വം പരമ്പരകളില്‍ ഒന്നായിരുന്നു സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോറിന്റെ മലയാളം റീമേക്കായ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സാന്ത്വനത്തിലെ അപ്പുവിനും അഞ്ജലിക്കും ശിവനും കണ്ണനും ഹരിക്കും ദേവിക്കും ബാലേട്ടനുമെല്ലാം നിരവധി ആരാധകരാണുള്ളത്. ശിവജ്ഞലിയെന്ന കോമ്പോയ്ക്ക് ഒട്ടനവധി ആരാധകർ ഇന്ന് കേരളത്തിലുണ്ട്. സീരിയൽ താരങ്ങളായ ​ഗോപിക അനിലും സജിനും പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയതും സാന്ത്വനത്തിലൂടെയാണ്.

 

അടുത്തിടെയാണ് സീരിയൽ അവസാനിച്ചത്. പ്രധാന കഥാപാത്രങ്ങൾ ചെയ്ത താരങ്ങൾ പോലും സീരിയലിന്റെ അവസാന എപ്പിസോഡുകളുടെ ഷൂട്ടിങ് ദിവങ്ങളിൽ ഏറെ സങ്കടത്തോടെയാണ് അഭിനയിച്ചത്. താരങ്ങളായിരുന്നില്ല സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം സീരിയൽ അവസാനിക്കാറായപ്പോഴേക്കും കുടുംബാം​ഗങ്ങളെപ്പോലെയായിരുന്നു.

 

അടുത്തിടെയാണ് സാന്ത്വനം സീരിയിൽ‌ ആരാധകർക്ക് ആശ്വാസം പകർന്ന് രണ്ടാം ഭാ​ഗം ഉടൻ വരുമെന്ന പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള പ്രമോയും എത്തിയിരുന്നു. 

Santhwanam 2
1/3

പ്രമോ കൂടി വന്നതോടെ രണ്ടാം ഭാ​ഗം എത്തരത്തിലുള്ളതാകും എന്നത് സംബന്ധിച്ച് സോഷ്യൽമീഡിയ ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. പുതിയ പ്രമോയിൽ സാന്ത്വനം വീടിന്റെ നെടുംതൂണായ ബാലനെ മാത്രമാണ് കാണിക്കുന്നത്. സഹോദരൻ ശിവനിൽ നിന്നും ബാലന് ഒരു ഫോൺ വരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. ശിവനെ ആശ്വസിപ്പിച്ചും വിശേഷങ്ങൾ തിരക്കിയതിനും ശേഷം ബാലൻ കോൾ കട്ട് ചെയ്യുന്നു.
Santhwanam 2
2/3

ശേഷം പുറമേ അകന്നും അകമേ അടുത്തും ശത്രുതയുടെ വിധ്വേഷത്തിന്റെ കനലിൽ ജീവിക്കുന്ന എത്രയോ മനുഷ്യന്മാരുണ്ട്. അങ്ങനെയുള്ള രണ്ട് കുടുംബം​ഗങ്ങളുടെ കഥയാണ് സാന്ത്വനത്തിന്റെ രണ്ടാം ഭാ​ഗം എന്ന് ബാലൻ പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്. പ്രമോ വൈറലായതോടെ നിരവധി ആരാധകർ പ്രതീക്ഷകൾ പങ്കുവെച്ച് എത്തി. പഴയ ആളുകൾ തന്നെവേണം.... എന്നാലെ സീരിയൽ കാണാൻ താൽപര്യം വരു... കുടുംബവിളക്കുപോലെ ആവാതിരുന്നാൽ മതി.
Santhwanam 2
3/3

സിനിമയായാലും സീരിയലായാലും രണ്ടാം ഭാഗം വിജയിക്കാൻ നല്ല പാടാണ്, ശിവാഞ്‌ജലി ഇല്ലാത്ത സാന്ത്വനം ഞങ്ങൾ കാണുകയില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് പുതിയ പ്രമോയ്ക്ക് വരുന്നത്. പരമ്പരയിലെ പ്രധാന വേഷമായിരുന്ന ജയന്തിയെ അവതരിപ്പിക്കുന്ന അപ്‌സര ഇപ്പോള്‍ ബിഗ്‌ ബോസ് വീട്ടിലാണുള്ളത്. അതുകൊണ്ട് തന്നെ പഴയ ആളുകൾ ഉണ്ടാവില്ലേയെന്ന വേവലാതി ആരാധകർക്കുണ്ട്. നടി ചിപ്പിയെ ഒഴിവാക്കരുതെന്നും ആരാധകർ കുറിക്കുന്നു.
X