bredcrumb

'ഭാവിയിലെ തെന്നിന്ത്യൻ നായിക...'; നേവൽ കാണിച്ച് ഹൻസിക കൃഷ്ണ, 'ജെസ്റ്റ് വൗ' എന്ന് ആരാധകർ!

By Ranjina Mathew
| Published: Thursday, February 22, 2024, 00:08 [IST]
നടി അഹാന കൃഷ്ണയുടെ ഏറ്റവും ഇളയ അനുജത്തിയാണ് ഹൻസിക കൃഷ്ണകുമാർ.  പ്ലസ് ടു കോമേഴ്‌സ് പഠനം പൂർത്തിയാക്കിയ ഹൻസിക ഇപ്പോൾ കോളജ് വിദ്യാർത്ഥിനിയാണ്. സോഷ്യൽ മീഡിയയിലും പ്രത്യേകിച്ച് യൂട്യുബിലും വളരെ സജീവമാണ് ഹൻസിക. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലാണ് ഹൻസിക പഠിക്കുന്നത്. ഇവിടെയാണ് ഹൻസികയുടെ ചേച്ചിമാരായ ദിയ, ഇഷാനി എന്നിവരും പഠിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ സോഷ്യൽമീഡിയയിൽ അത്ര ആക്ടീവാകാൻ ഹൻസികയ്ക്ക് സാധിച്ചിരുന്നില്ല
Hansika Krishna
1/6

Hansika Krishna
2/6

പഠന തിരക്കുകൾ വരുമ്പോൾ യുട്യൂബ് വീഡിയോകൾ ചെയ്യാൻ ഹൻസികയ്ക്ക് അവസരം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഒരു സമയത്ത് യുട്യൂബ് വരുമാനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു സഹോ​ദരി ഹൻസികയെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ കോളജ് കുമാരിയായി മാറിയതോടെ കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും ആരാധകരുള്ളത് ഹൻസികയ്ക്കാണ്.
Hansika Krishna
3/6

ഹൻസികയുടെ ഫോട്ടോഷൂട്ടിനും ഡാൻസ് വീഡിയോയ്ക്കുമാണ് ആരാധകർ ഏറെയും. ഇപ്പോഴിതാ താരപുത്രി ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രങ്ങളാണ് വൈറലാകുന്നത്. കോളജ് എത്തിനിക്ക് ഡെയുടെ ഭാ​ഗമായി സാരി ഉടുത്തപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഹൻസിക പങ്കിട്ടത്. കറുപ്പ് കോട്ടൺ സാരിയും ചുവന്ന പിന്റഡ് ബ്ലൗസുമായിരുന്നു ഹൻസിക ധരിച്ചിരുന്നത്.
Hansika Krishna
4/6

സാരിക്ക് ഭം​ഗി കൂട്ടാനായി സിൽവർ ജ്വല്ലറികളും അണിഞ്ഞിരുന്നു. സാരിക്കും ആഭരണങ്ങൾക്കും ഒപ്പം ഹൻസികയുടെ ചുരുളൻ മുടിയും മനോ​ഹരമായ ചിരിയും കൂടിയായതോടെ ഫോട്ടോ പൊളിയായി. എത്തിനിക്ക് ഡെ ലുക്കിൽ പകർത്തിയ പത്തോളം ചിത്രങ്ങളാണ് ഹൻസിക പങ്കിട്ടത്. അതിൽ ഒന്ന് പൊക്കിൾ കാണിച്ചുള്ളതായിരുന്നു. ആദ്യമായാണ് അത്തരമൊരു ഫോട്ടോ ഹൻസിക പങ്കുവെക്കുന്നത്. സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഒരു അരഞ്ഞാണവും ഹൻസിക ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹൻസികയുടെ നേവൽ കാണിച്ചുള്ള ഫോട്ടോയാണ് വൈറലായതും.
Hansika Krishna
5/6

നിരവധിപേരാണ് ഹൻസികയുടെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് എത്തിയത്. ഭാവിയിലെ തെന്നിന്ത്യൻ നായിക..., ദേശി ​ഗേൾ അടിപൊളി, അരഞ്ഞാണം സുപ്രിമസി, മീശമാധവനിലെ പാട്ട് ബാ​ഗ്രൗണ്ടിൽ കൊടുത്തിരുന്നെങ്കിൽ കലക്കിയേനെ, ഹൻസിക സാരിയിൽ സൂപ്പർ ഹോട്ട് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. വളരെ നല്ലത് എന്നാണ് അനിയത്തിയുടെ പുത്തൻ ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് അഹാന കുറിച്ചത്.
Hansika Krishna
6/6

പതിനെട്ട് വയസുകാരിയായ ഹൻസിക ഇതിനോടകം ബാലതാരമായി സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അഹാനയുടെ ലൂക്ക എന്ന സിനിമയിൽ നടിയുടെ കുട്ടിക്കാലം ചെയ്തത് ഹൻസികയായിരുന്നു. ഹൻസിക വളർന്ന് കഴിഞ്ഞാൽ തങ്ങൾ വീട്ടിലിരുന്നാൽ മതിയെന്നും അത്രത്തോളം കഴിവുള്ള കുട്ടിയാണ് സഹോദരിയെന്നും മുമ്പൊരിക്കൽ അഹാന പറഞ്ഞിരുന്നു.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+