By
Ranjina P Mathew
| Published: Wednesday, December 25, 2024, 10:08 [IST]
അഭിനയവും അവതരണവും വലോഗിങ്ങുമൊക്കെയായി സജീവമാണ് ജീവയും അപര്‍ണയും. കാബിന്‍ ക്രൂ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അപര്‍ണ കണ്ടന്റ് ക്രിയേഷനുമായി ആക്ടീവാണ്. ഏറെ ആസ്വദിച്ചാണ് വ്ലോഗുകൾ ചെയ്യുന്നതെന്ന് അപര്‍ണ തന്നെ പറഞ്ഞിരുന്നു. ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷനിലെ കാര്യങ്ങളുമെല്ലാം വ്‌ളോഗുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. പഴയ ചാനല്‍ അവസാനിപ്പിച്ച് പുതിയത് തുടങ്ങി നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയിരുന്നു ഇവര്‍. ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും.
1/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html
എല്ലാ സ്പെഷ്യൽ ഡേസിലും മനോഹരമായ ഫോട്ടോഷൂട്ടുകൾ നടത്തി അത് ഹൃദ്യമായൊരു ഓർമയായി എന്നേക്കും സൂക്ഷിച്ച് വെക്കുന്ന താരദമ്പതികളുമാണ് ജീവയും അപർണയും. ഈ ക്രിസ്മസിനും അതിന് മുടക്കം വന്നിട്ടില്ല. ഫാഷനിലും ബ്യൂട്ടിയിലും കമ്പമുള്ളയാളാണ് അപർണ.
2/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html#photos-1
അപർണ തന്നെയാണ് ഫോട്ടോഷൂട്ടുകൾക്ക് ഐഡിയകൾ കണ്ടെത്തുന്നതും എല്ലാം ഒരുക്കുന്നതും. ജീവ എല്ലാത്തിനും ഭാര്യയ്ക്കൊപ്പം സപ്പോർട്ടായി നിൽക്കുന്നുവെന്ന് മാത്രം. പേസ്റ്റൽ ബ്ലൂവും പിങ്കും കലർന്ന ഡ്രീമി ടച്ച് നൽകിയാണ് ഫോട്ടോഷൂട്ടിനായിരുന്നു ബാഗ്രൗണ്ട് ഒരുക്കിയിരുന്നത്.
3/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html#photos-2
അതുകൊണ്ട് തന്നെ പതിവായി ക്രിസ്മസ് ഫോട്ടോഷൂട്ടുകളിൽ കാണാറുള്ള ചുവപ്പിന്റെയും പച്ച നിറത്തിന്റെയും അതിപ്രസരമില്ല. ഇരുവരുടെയും വസ്ത്രങ്ങളിലും കടുത്ത നിറങ്ങൾ ഇല്ല. നേരിയ തരത്തിൽ ചുവന്ന ലൈൻ നൽകിയിട്ടുള്ള വെളുത്ത ഷർട്ടും ഓഫ് വൈറ്റ് നിറത്തിലുള്ള പാന്റുമായിരുന്നു ജീവയുടെ വേഷം.
4/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html#photos-3
ചെക്ക് ഡിസൈനുള്ള ഷോർട്ട് ഡെസ്സും നെറ്റിൽ ഡിസൈൻ ചെയ്ത ഷ്റഗുമായിരുന്നു അപർണ ധരിച്ചത്. ആഡം ലൈറ്റ്സാണ് ഇരുവരുടെയും ക്രിസ്മസ് സ്പെഷ്യൽ കപ്പിൾ ഫോട്ടോകൾ പകർത്തിയത്. റൊമാന്റിക്ക് പോസിലുള്ള താരദമ്പതികളുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
5/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html#photos-4
ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി, പെർഫെക്ട് ക്രിസ്മസ് പിക്ചർ, ക്യൂട്ട് കപ്പിൾസ് എന്നിങ്ങനെയാണ് കമന്റുകൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. അതുകൊണ്ട് തന്നെ രണ്ടുപേരും ഒരുമിച്ചാണ് കരിയർ വളർത്തിയതും ദാമ്പത്യം ശക്തിപ്പെടുത്തിയതും.
6/6
പെർഫെക്ട് ക്രിസ്മസ് പിക്ചർ, ഈ ക്രിസ്മസ് ജീവയും അപർണയും കൊണ്ടുപോയി; ഫോട്ടോകൾ പങ്കിട്ട് താരദമ്പതികൾ | Jeeva Joseph And Aparna Thomas Shared Their Christmas Special Romantic Photoshoot Goes Viral - Filmibeat Malayalam
/photos/feature/jeeva-joseph-aparna-thomas-shared-their-christmas-special-romantic-photoshoot-goes-viral-fb99230.html#photos-5
സീറോയില്‍ നിന്നല്ല മൈനസില്‍ നിന്നും തുടങ്ങിയവരാണ് ഞങ്ങള്‍. പ്രതിസന്ധികളും വെല്ലുവിളികളും ഒക്കെയുണ്ടായിരുന്നു ആദ്യം. എല്ലാം നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഇരുവരും നേരത്തെ പങ്കുവെച്ചിട്ടുണ്ട്.