bredcrumb

കാണാൻ അമ്മയെ പോലെ; താര കുടുംബത്തിലെ അടുത്ത നായിക; ശ്രദ്ധ നേടി ശ്രീസംഖ്യയുടെ ചിത്രങ്ങൾ

By Abhinand Chandran
| Published: Sunday, February 23, 2025, 08:14 [IST]
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച നടി കൽപ്പന. കൽപ്പനയുടെ മകൾ ശ്രീസംഖ്യയോട് ഇത് കൊണ്ട് തന്നെ ഏവർക്കും മമതയുണ്ട്. കോമഡി സീനുകളിലും വൈകാരിക സീനുകളിലും ഒരേ പോലെ തിളങ്ങിയ നടിയാണ് കൽപന. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. സിനിമാ ലോകത്തെ ഈ മരണം ഞെട്ടിച്ചു. കലപ്പനയുടെ വിയോ​ഗം കുടുംബത്തിന് വലിയ ആഘാതമായി. മകൾ ശ്രീസംഖ്യക്ക് ആശ്വാസമായത് മുത്തശ്ശിയുടെയും കൽപ്പനയുടെ ചേച്ചി കലാരഞ്ജിനിയുടെയും സാന്നിധ്യമാണ്. 

Sreesanghya
1/6

സോഷ്യൽ മീഡിയയിൽ ശ്രീസംഖ്യ പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാണാൻ അമ്മയെ പോലെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് ശ്രീസംഖ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അഭിനയമാണ് ശ്രീസംഖ്യയുടെ പാഷൻ. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
Sreesanghya
2/6

കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന സിനിമ അരങ്ങേറ്റ ചിത്രമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. സിനിമയ്ക്കൊപ്പം നാടകത്തിലും ശ്രീസംഖ്യക്ക് താൽപര്യമുണ്ട്.
Kalpana
3/6

അമ്മ കൽപ്പനയെ പോലെ അഭിനയത്തിൽ ശ്രീസംഖ്യയും കയ്യടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമ്മയെ പോലെ തന്നെയാണ് ശ്രീസംഖ്യയുടെ സംസാരമെന്ന് അഭിമുഖങ്ങൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.
Sreesanghya Aka Sreemayi
4/6

അമ്മയുടെ സ്ഥാനത്ത് താൻ കുട്ടിക്കാലം മുതൽ കണ്ടത് മുത്തശ്ശിയെ ആണെന്ന് ശ്രീസംഖ്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മീനു എന്നാണ് ശ്രീസംഖ്യ കൽപ്പനയെ വിളിച്ചിരുന്നത്. അക്കാലത്ത് സിനിമകളുടെ തിരക്കിലായിരുന്നു കൽപ്പനയും സഹോദരിമാരുമെന്നും ശ്രീസംഖ്യ അന്ന് ചൂണ്ടിക്കാട്ടി.
Sreesanghya Aka Sreemayi
5/6

ശ്രീസംഖ്യക്കൊപ്പം സിനിമാ ലോകത്തേക്ക് കടന്ന് വരുന്ന താരകുടുംബത്തിലെ മറ്റൊരാൾ തേജാലക്ഷ്മിയാണ്. കൽപ്പനയുടെ സഹോദരി നടി ഉർവശിയുടെ മകളാണ് തേജാലക്ഷ്മി. കുട്ടിക്കാലം തൊട്ട് ഒരു വീട്ടിൽ ഒരുമിച്ച് വളർന്നവരാണ് തേജാലക്ഷ്മിയും ശ്രീസംഖ്യയും.
Sreesanghya Aka Sreemayi
6/6

അഭിനയത്തിന്റെ കാര്യത്തിൽ സിനിമാ ലോകത്ത് വലിയ ഖ്യാതി നേടിയവരാണ് ഉർവശിയും കൽപ്പനയും. ഇവരുടെ മക്കളുടെ കാര്യത്തിൽ അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷ കൂടുതലാണ്.
X