By
Ranjina P Mathew
| Published: Wednesday, December 4, 2024, 23:34 [IST]
ഒട്ടുമിക്ക യുവാക്കളും ഒരു കാലത്ത് ആരാധിച്ചിരുന്ന മുഖമാണ് നടി കാവ്യ മാധവന്റേത്. അന്നും ഇന്നും ഒരുപോലെ മലയാളികൾക്ക് പ്രിയങ്കരിയാണ് താരം. ബാലതാരമായി സിനിമയിലെത്തിയ താരം വളരെ പെട്ടന്നാണ് നായിക നടിയായി വളർന്ന് മുൻനിര നായികയായി മാറിയത്. ഒരു കോസ്മറ്റിക്ക് സർജറിക്കും വിധേയയായിട്ടില്ലെങ്കിലും ശാലീന സൗന്ദര്യം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. മുട്ടൊപ്പം മുടിയും വിടർന്ന കണ്ണുകളുമായി കാവ്യ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുകയില്ല. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കാവ്യയിലെ അഭിനേത്രിയെ ഇഷ്ടമായിരുന്നു.
1/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html
ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യയുടെ പേര് വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് തുടങ്ങിയത്. എന്നാൽ ഭർത്താവിനൊപ്പം നിന്ന് താരം എല്ലാത്തിനേയും അതിജീവിച്ചു. കുടുംബ ജീവിതം ആരംഭിച്ചശേഷം സിനിമയോട് ബൈ പറഞ്ഞ കാവ്യ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
2/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html#photos-1
അടുത്തിടെയായി കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയെ വീണ്ടും പഴയ ഫോമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താരം. കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമാണ് ലക്ഷ്യയുടെ പ്രധാന മോഡലുകൾ. യൂത്തിന്റെ ട്രെന്റി വസ്ത്രങ്ങൾക്ക് മീനാക്ഷി മോഡലാകും. സാരികൾക്ക് കാവ്യയും.
3/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html#photos-2
മോഡലിങ് വീണ്ടും ആരംഭിച്ചശേഷം ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് തിരികെ വരാൻ കാവ്യ ശ്രമം ആരംഭിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന കാലത്താണ് കാവ്യ ലക്ഷ്യ ആരംഭിച്ചത്. പിന്നീട് സിനിമാ തിരക്കുകൾ കാരണം കാര്യമായി ബിസിനസിൽ ശ്രദ്ധകൊടുക്കാൻ പറ്റിയില്ല.
4/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html#photos-3
എന്നാൽ ഇപ്പോൾ കൂടുതൽ സമയവും ബിസിനസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് നടി. ലക്ഷ്യയ്ക്കായി ഒരു ഇൻസ്റ്റഗ്രാം പേജും താരം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്യയുടെ പ്രമോഷനായി സാരിയിൽ സുന്ദരിയായി കാവ്യ നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
5/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html#photos-4
പുതിയ ഫോട്ടോഷൂട്ടിൽ കാവ്യ അതീവ സുന്ദരിയാണെന്നാണ് ആരാധകർ കുറിക്കുന്നത്. കാവ്യയെന്നാൽ സാക്ഷാൽ സൗന്ദര്യത്തിൻ്റെ പ്രതീകം. സ്ത്രീത്വത്തിൻ്റെ യഥാർത്ഥ ആൾരൂപം. സ്ത്രീയായാൽ ഇങ്ങനെയിരിക്കണം, സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും? എന്നിങ്ങനെയാണ് കമന്റുകൾ.
6/6
'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ..., സ്ത്രീത്വം വിളങ്ങുന്ന മുഖം... പിന്നെ എങ്ങനെ ആളുകൾ അസൂയപ്പെടാതിരിക്കും?'; സാരിയിൽ കാവ്യ! | Kavya Madhavan Serves Goddess Vibes In Gorgeous Saree, Photos Goes Viral - Filmibeat Malayalam
/photos/feature/kavya-madhavan-serves-goddess-vibes-in-gorgeous-saree-photos-goes-viral-fb98629.html#photos-5
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനൂപ് ഉപാസനയാണ് കാവ്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കല്യൺ ജ്വല്ലേഴ്സിന്റെ ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്. സാരികൾക്ക് പുറമെ എല്ലാ ഒക്കേഷൻസിനും മാച്ചാകുന്ന തരത്തിലുള്ള ചുരിദാർ കലക്ഷനും ലക്ഷ്യയുടെ ശേഖരത്തിലുണ്ട്.