By
Abhinand Chandran
| Published: Tuesday, January 7, 2025, 22:28 [IST]
വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ഇത്രയും കാലം പ്രണയം രഹസ്യമാക്കി വെക്കാൻ കഴിഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തുന്നു. വിവാഹത്തിന് മുമ്പ് ഒരിക്കൽ പോലും കീർത്തിയെയും ആന്റണിയെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് കീർത്തി ആന്റണി തട്ടിലുമായി പ്രണയത്തിലാകുന്നത്. കുറച്ച് കാലം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു ഇവർ.
1/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html
വിവാഹത്തിന് പിന്നാലെ കീർത്തി തന്റെ പുതിയ ചിത്രം ബേബി ജോണിന്റെ പ്രൊമോഷനെത്തി. ഏവരും ശ്രദ്ധിച്ചത് നടിയുടെ കഴുത്തിലെ താലി ചരടാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ കീർത്തി തയ്യാറായില്ല.
2/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html#photos-1
നടിയുടെ പുതിയ ഫോട്ടോകളിലും താലി കാണാം. താലിയുടെ പേരിൽ നേരത്തെ നടിക്ക് ട്രോളുകൾ വന്നിരുന്നു. പിന്നാലെ നടി ഇതിന് വിശദീകരണവും നൽകി. ആചാരപ്രകാരം വിവാഹ കഴിഞ്ഞയുടനെ താലി ഊരി മാറ്റാനാകില്ലെന്ന് കീർത്തി വ്യക്തമാക്കി.
3/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html#photos-2
പരിശുദ്ധമായ ഒന്നാണ് മംഗൽസൂത്ര. ഈ മഞ്ഞ ചരട് അഴിച്ച് മാറ്റുന്നതും പകരം സ്വർണ ചെയിൻ ധരിക്കുന്നതും പ്രത്യേക ദിവസങ്ങൾക്ക് ശേഷമാണ്. ജനുവരി മാസത്തിന് ശേഷമായിരിക്കും അതെന്ന് തോന്നുന്നെന്നും കീർത്തി സുരേഷ് വ്യക്തമാക്കി.
4/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html#photos-3
പ്രൊമോഷൻ സമയത്ത് താലി മാറ്റി വെക്കണമെങ്കിൽ വെച്ചോയെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ തനിക്കതിന് മനസ് വന്നില്ലെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. ഹോട്ടൽ ബിസിനസുകാരനാണ് കീർത്തിയുടെ ഭർത്താവ് ആന്റണി തട്ടിൽ.
5/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html#photos-4
ആന്റണിയെ പോലൊരു ഭർത്താവിനെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നാണ് കീർത്തി പറയുന്നത്. തന്റെ അച്ഛന്റെ ഗുണങ്ങൾ ആന്റണിയിലും കണ്ടിട്ടുണ്ട്. തന്റെ സുഹൃത്തുക്കൾക്ക് സഹോദരനെ പോലെയാണ് ആന്റണിയെന്നും കീർത്തി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
6/6
എത്ര മോഡേണായാലും താലിച്ചരട് മാറ്റില്ല; വൈറലായി കീർത്തി സുരേഷിന്റെ ചിത്രങ്ങൾ | Keerthy Suresh Looks Stylish In Black Dress And Mangal Sutra; Fans Praises - Filmibeat Malayalam
/photos/feature/keerthy-suresh-looks-stylish-in-black-dress-mangal-sutra-fans-praises-fb99603.html#photos-5
ബേബി ജോൺ ആണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. വരുൺ ധവാൻ നായകനായ ബേബി ജോണിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.