bredcrumb

'അമ്മയ്ക്ക് വയസാവാറില്ല..., പ്രതിസന്ധി ഘട്ടങ്ങളെ ചിരിച്ച മുഖത്തോടെ നേരിടുന്നയാൾ'; അമ്മയുടെ പിറന്നാൾ ആഘോഷിച്ച് ചാക്കോച്ചൻ

By Ranjina Mathew
| Published: Friday, March 1, 2024, 00:55 [IST]
27 വർഷമായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് പെൺകുട്ടികളുടെ പ്രിയപ്പെട്ട കാമുകനായി നമുക്ക് മുന്നിൽ വന്നയാളാണ്. എന്നാൽ ട്രാഫിക്കിനുശേഷം കുഞ്ചാക്കോ ബോബന്റെ കരിയർ ചെയ്ഞ്ചായി. ഇപ്പോൾ ഏത കഥാപാത്രവും അനായാസം ചെയ്യുന്ന നടനാണ്  കുഞ്ചാക്കോ ബോബൻ. നാൽപ്പത്തിയേഴുകാരനായ താരം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. നടന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ചാക്കോ ബോബന് ലഭിക്കുന്ന അതേ സ്നേഹം തന്നെ മലയാളികൾ കുടുംബാ​ഗങ്ങൾക്കും നൽകുന്നുണ്ട്. അതുകൊണ്ടാവാം കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയത്. 
Kunchacko Boban
1/6

Kunchacko Boban
2/6

ഇപ്പോഴിതാ സോഷ്യൽമീഡിയിൽ ഏറ്റവും പുതിയതായി താരം പങ്കിട്ട കുറിപ്പും ചിത്രങ്ങളുമാണ് വൈറലാകുന്നത്. അമ്മ മോളിയുടെ പിറന്നാൾ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് ചാക്കോച്ചന്റെ പുത്തൻ സോഷ്യൽമീ‍ഡിയ പോസ്റ്റിലുള്ളത്. നാലുവർഷം കൂടുമ്പോൾ അതായത് ലീപ് ഡേ ദിവസമായ ഫെബ്രുവരി 29 ആണ് കുഞ്ചാക്കോ ബോബന്റെ അമ്മയുടെ ജന്മദിനം. അതുകൊണ്ട് തന്നെ ചാക്കോച്ചനും കുടുംബവും അമ്മയുടെ ജന്മദിനം ആഘോഷമാക്കി മാറ്റും.
Kunchacko Boban
3/6

ഇത്തവണയും പതിവ് തെറ്റിച്ചില്ല. നാല് വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദിവസമായതുകൊണ്ട് തന്നെ മോളിയുടെ സ്പെഷ്യൽ ഡെ മക്കളും കൊച്ചുമക്കളും മരുമക്കളും എല്ലാം ചേർന്ന് ആഘോഷമാക്കി. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയുമാണ് എല്ലാത്തിനും നേതൃത്വം വഹിച്ചത്. മോളിയുടെ അറുപത്തിയെട്ടാം ജന്മദിനമാണ് കുടുംബം ആഘോഷിച്ചത്.
Kunchacko Boban
4/6

അമ്മയ്ക്ക് വയസാവാറില്ല... ഉദയ കുടുംബം അതിന്റെ ഉയർച്ചകളും താഴ്ചകളും തരണം ചെയ്ത് ഇപ്പോൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ മൂലക്കല്ല് എന്റെ അമ്മയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ചിരിച്ച മുഖത്തോടെ നേരിടുന്ന ഒരാൾ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് ഒരു എക്‌സാമ്പിളാക്കിയെടുത്ത് നമ്മുക്ക് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കും. എന്റെ അമ്മ... ആ രീതിയിൽ അമ്മ എനിക്ക് റോൾ മോഡലാണ് എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
Kunchacko Boban
5/6

1956 ഫെബ്രുവരി 29 നാണ് മോളി ജനിക്കുന്നത്. ചാക്കോച്ചന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി സെലിബ്രിറ്റികളടക്കം നിരവധി പേർ കമന്റുകളുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. അനു, മിനു എന്നിങ്ങനെ രണ്ട് സഹോദരിമാരാണ് കുഞ്ചാക്കോ ബോബനുള്ളത്. യുവതിയാകാൻ നവതി വരെ കാത്തിരിക്കേണ്ട കൗമാരക്കാരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് രമേഷ് പിഷാരടി ആശംസകൾ നേർന്ന് എഴുതിയത്.
Kunchacko Boban
6/6

മലയാള സിനിമാചരിത്രത്തിൽ മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് ഉദയ. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോകളിൽ ഒന്നായ ഉദയയ്ക്ക് മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിച്ചതിൽ നിർണായകമായൊരു പങ്കുതന്നെയുണ്ട്. ചാവേറാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചാക്കോച്ചൻ സിനിമ.
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+