bredcrumb

ഫ്യൂച്ചർ മമ്മൂക്ക... അടിച്ച് കേറി വാ...; കാഷ്യൽ വെയറിൽ പൊളി ലുക്കിൽ ഷെയ്ൻ നി​ഗം, ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

By Ranjina P Mathew
| Published: Monday, January 6, 2025, 23:51 [IST]
മലയാളികളുടെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാളാണ് ഷെയ്ന്‍ നിഗം. തന്റേതായ രീതിയില്‍ അതിഭാവുകത്വമില്ലാത്ത അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടന്മാരിലൊരാളായി താരം ഉയരുകയായിരുന്നു. ഡിപ്ലോമസിയുടെ കാലത്ത് തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കാത്ത നടൻ കൂടിയാണ് ഷെയ്ൻ. അബിക്ക് കിട്ടാതെപോയതെല്ലാമാണ്  വാപ്പിച്ചിക്ക് വേണ്ടി മകനിപ്പോൾ നേടി കൊണ്ടിരിക്കുന്നത്. മലയാള സിനിമ മേഖലയിലുള്ളവർ തന്നെ പിന്നിൽ നിന്ന് കുത്തുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും ഷെയ്ൻ കൂടുതൽ ശക്തമായി ഉയർന്ന് വരികയാണ്. 
Shane Nigam Latest Casual Look Photoshoot
1/6

പൊതുവെ മുൻനിര താരങ്ങൾക്ക് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നൂറ് കണക്കിന് പ്രൊഫൈലുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഒരേസമയം പിന്തുണയും ആർപ്പ് വിളികളും ഉയരും. എന്തിന് സിനിമാക്കാർ പോലും കുറിപ്പും പിന്തുണയുമായി എത്തും.
Shane Nigam Latest Casual Look Photoshoot
2/6

എന്നാൽ ഷെയ്നിന് പ്രതിസന്ധികളുണ്ടായപ്പോൾ കൂടെ നിൽക്കാൻ വിരലിലെണ്ണാവുന്ന ആളുകളും സ്വന്തം കുടുംബാം​ഗങ്ങളും മാത്രമെ എന്നും ഉണ്ടായിട്ടുള്ളു. അവസരങ്ങൾ ഇല്ലാതാക്കി നടനെ വീട്ടിലിരുത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന തരത്തിൽ അടുത്തിടെ നിർമാതാവ് സാന്ദ്ര തോമസും സംസാരിച്ചിരുന്നു.
Shane Nigam Latest Casual Look Photoshoot
3/6

ഷെയ്ൻ നായകനായ സിനിമ നിർമിച്ചതിന്റെ പേരിൽ സാന്ദ്രയും വലിയ രീതിയിൽ ബുദ്ധിമുട്ടുകളും നഷ്ടവും അനുഭവിച്ചയാളാണ്. ലിറ്റിൽ ഹാർട്ട്സാണ് അവസാനം റിലീസ് ചെയ്ത ഷെയ്നിന്റെ മലയാളം സിനിമ. മദ്രാസ്ക്കാരനാണ് ഷെയ്നിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
Shane Nigam Latest Casual Look Photoshoot
4/6

തമിഴിലെ ഷെയ്നിന്റെ അരങ്ങേറ്റ സിനിമ കൂടിയാണിത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമാണ് താരം. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറും സോങ്ങുമെല്ലാം വൈറലായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമായാണ് മദ്രാസ്കാരൻ എത്തുന്നത്.
Shane Nigam Latest Casual Look Photoshoot
5/6

ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിഡേലയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കഥാപാത്രത്തിനായി ഷെയ്ൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നടൻ സോഷ്യൽമീഡിയയിൽ പങ്കിട്ട പുതി‌യ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
Shane Nigam Latest Casual Look Photoshoot
6/6

കാഷ്യൽ വെയർ ധരിച്ച് സൺ ​ഗ്ലാസും തൊപ്പിയുമായി കൂൾ ലുക്കിലാണ് പുത്തൻ ഫോട്ടോകളിൽ ഷെയ്ൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെയ്ൻ കൂടുതൽ സുന്ദരനായി, ഫ്യൂച്ചർ മമ്മൂക്ക..., പൊളി ലുക്ക് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മദ്രാസ്കാരന് ആശംസകൾ നേർന്നും ആരാധകർ കമന്റുകൾ കുറിച്ചു.
X