bredcrumb

മകളുടെ വിവാഹം സ്വപ്‌നം കാണാറില്ല! അവരുടെ തലമുറയ്ക്ക് കുറച്ച് കഴിഞ്ഞ് മതിയെന്നാണ്; മനോജ് കെ ജയന്‍

By Ambili John
| Published: Saturday, June 29, 2024, 23:34 [IST]

നടി ഉര്‍വശിയും മനോജ് കെ ജയനും ഒരു കാലത്ത് താരദമ്പതിമാരായിരുന്നെങ്കില്‍ ഇന്ന് രണ്ടാളും രണ്ട് ജീവിതത്തിലാണ്. ഏറെ കാലം പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ മകള്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി ജനിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് ശേഷം പിതാവ് മനോജ് കെ ജയന്റെ കൂടെയായിരുന്നു താരപുത്രി. 

ഉര്‍വശിയും മനോജ് കെ ജയനും രണ്ടാമതും വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ ഓരോ മക്കള്‍ വീതം ജനിക്കുകയും ചെയ്തിരുന്നു. അപ്പോഴും മൂത്തമകള്‍ കുഞ്ഞാറ്റയുടെ കാര്യങ്ങള്‍ ഇരുവരും ഒരുമിച്ച് നിന്നാണ് നടത്തുന്നത്. ഏറ്റവുമൊടുവില്‍ ഉര്‍വശിയുടെ സിനിമ കാണാനെത്തിയ കുഞ്ഞാറ്റയുടെ വീഡിയോസ് വൈറലായിരുന്നു. 

Manoj K Jayan
1/6

മകള്‍ക്കും സിനിമയോട് തന്നെയാണ് താല്‍പര്യമെന്നാണ് മുന്‍പ് മനോജ് കെ ജയന്‍ പറഞ്ഞിട്ടുള്ളത്. വിവാഹം കഴിക്കണമെന്ന് പറഞ്ഞ് അവളുടെ പിന്നാലെ നടക്കാനോ മറ്റ് കാര്യങ്ങള്‍ക്ക് താന്‍ നിര്‍ബന്ധിക്കുകയോ ചെയ്യാറില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറഞ്ഞു.
Manoj K Jayan
2/6

ഈയിടെ ഒരു ദിവസം അഭിനയിക്കുന്നതിനെ പറ്റി മകള്‍ പറഞ്ഞിരുന്നു. 'അച്ഛാ ഇനി സിനിമയില്‍ നോക്കാമെന്ന് തോന്നുന്നു' എന്നാണ് പറഞ്ഞത്. അവളുടെ ഓരോ വളര്‍ച്ചകളും കാണുമ്പോള്‍ എന്റെ മനസിലൂടെ പോയത് കുഞ്ഞാറ്റയുടെ ഓരോ കാലഘട്ടത്തിലുള്ള കുഞ്ഞിച്ചിരികളാണ്.
Manoj K Jayan
3/6

ഒന്നിനും നിര്‍ബന്ധിക്കാത്ത അച്ഛനാണ് ഞാന്‍. മൂന്നാം ക്ലാസ് വരെ അവള്‍ പാട്ടും ഡാന്‍സും പഠിച്ചു. പിന്നെ നിര്‍ത്തി. അച്ഛന്‍ സംഗീതഞ്ജനായിട്ടും പാട്ടില്‍ ഉഴപ്പി നടന്ന എനിക്ക് ഉപദേശിക്കാന്‍ പറ്റില്ലല്ലോ.
Manoj K Jayan
4/6

ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി എട്ടരയ്ക്ക് മുന്‍പ് വീട്ടിലെത്തുന്ന ആളാണ് ഞാന്‍. അതിനുശേഷമുള്ള കറക്കങ്ങളോ സൗഹൃദങ്ങളോ ഇല്ല. 2006 മുതല്‍ പുകവലിയും മദ്യപാനവും ഇല്ലേയില്ല. ഒരു വിവാദത്തിലും അറിയാതെ പോലും ചാടരുതെന്നും ചിന്തിക്കുന്നു. എന്റെ ജീവിതം മോള്‍ കണ്ട് പഠിക്കണമെന്നാണ് മോഹം
Manoj K Jayan
5/6

മോളുടെ വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതൊരു സ്വപ്‌നമായി കാണുന്നേയില്ല. എന്റെ മകളടക്കമുള്ള പുതിയ തലമുറയ്ക്ക് വിവാഹമൊക്കെ കുറച്ച് കഴിഞ്ഞ് മതിയെന്ന നിലപാടാണ്. അത് ഞാനും അംഗീകരിക്കുന്നു. ലോകമൊക്കെ കണ്ടറിഞ്ഞ ശേഷം സ്വയം തോന്നുമ്പോള്‍ മതി വിവാഹം.
Manoj K Jayan
6/6

കല്‍പനയുടെ മകള്‍ ശ്രീമയിയ്ക്ക് ഉര്‍വശിയുടെ സ്വഭാവമാണ്. കല്‍പനയുടെ ഹ്യൂമര്‍സെന്‍സ് കിട്ടിയത് കുഞ്ഞാറ്റയ്ക്കും. അവര്‍ രണ്ടും സിനിമയില്‍ വരുന്നത് ദൈവ നിയോഗമാകുമെന്നും മനോജ് കെ ജയന്‍ പറയുന്നു.
X