By
Abhinand Chandran
| Published: Wednesday, December 25, 2024, 12:30 [IST]
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് ക്രിസ്മസ് ദിനം ആഘോഷിക്കുകയാണ്. പുണ്യദിനത്തിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുകയാണ് ഏവരും. സിനിമാ താരങ്ങളും തിരക്കുകളിൽക്കിടയിൽ ക്രിസ്മസ് ആഘോഷത്തിനായി സമയം കണ്ടെത്തിയിട്ടുണ്ട്. നടി മീര ജാസ്മിൻ ന്യൂയോർക്കിൽ വെച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ന്യൂയോർക്കിലെ ആൾക്കൂട്ടത്തിനിടയിൽ പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്ന മീരയെയാണ് ഫോട്ടോകളിൽ കാണുന്നത്. ചുവന്ന വസ്ത്രത്തിൽ നടി അതീവ സുന്ദരിയായിട്ടുണ്ട്.
1/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html
പോസ്റ്റിനൊപ്പമുള്ള ക്യാപ്ഷനും ആരാധകർ ശ്രദ്ധിച്ചു. ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം എന്നാണ് മീര കുറിച്ചത്. കമന്റ് ബോക്സിൽ നിരവധി പേരാണ് താരത്തിന് ക്രിസ്മസ് ആശംസകൾ അറിയിച്ചത്.
2/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html#photos-1
വലിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന മീര വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. കേരളത്തിൽ നിന്നും മീര താമസം മാറിയിട്ട് ഏറെക്കാലമായി.
3/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html#photos-2
ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായിക നടിമാരിൽ ഒരാളായിരുന്നു മീര. മലയാളത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ നടിക്ക് തുടരെ ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ മീര സിനിമകളിൽ നിന്ന് അകന്നു.
4/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html#photos-3
സിനിമാ ലോകത്ത് പല വിവാദങ്ങളിലും മീര അകപ്പെട്ടിരുന്നു. മീര കരിയറിൽ നിന്നും മാറി നിന്നത് ആരാധകരെ നിരാശപ്പെടുത്തി. ഇന്ന് വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ് മീര. പാലും പഴവും ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
5/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html#photos-4
വികെപി സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മീരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
6/6
ക്രിസ്മസിന് എനിക്ക് വേണ്ടത് നിന്നെ മാത്രം; ന്യൂയോർക്ക് നഗരത്തിൽ മീര, ചിത്രങ്ങൾ കാണാം | Meera Jasmine Shines In Red Dress In Christmas Day; Photos Inside - Filmibeat Malayalam
/photos/feature/meera-jasmine-shines-in-red-dress-in-christmas-day-photos-inside-fb99235.html#photos-5
നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ടെസ്റ്റിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ മീര വീണ്ടും പഴയത് പോലെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആരാധകരുടെ ആഗ്രഹം.