By
Abhinand Chandran
| Published: Saturday, June 22, 2024, 20:30 [IST]
മലയാളികൾക്ക് സുപരിചിതയാണ് നടി നമിത പ്രമോദ്. ടെലിവിഷൻ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന നമിതയ്ക്ക് തുടക്ക കാലത്ത് തുടരെ മികച്ച സിനിമകൾ ലഭിച്ചു. അതേസമയം പിന്നീട് നടിക്ക് അവസരങ്ങൾ കുറഞ്ഞു. അടുത്ത കാലത്താണ് നമിത കരിയറിൽ വീണ്ടും സജീവമായത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരപുത്രി മീനാക്ഷി ദിലീപിനൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് നമിത പങ്കുവെക്കാറുണ്ട്. മീനാക്ഷിക്ക് സിനിമാ രംഗത്ത് നിന്നുള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാളാണ് നമിത പ്രമോദ്. നാദിർഷയുടെ മക്കളും നമിതയുടെ സുഹൃത്തുക്കളാണ്.
1/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html
ഇപ്പോഴിതാ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്. ബെസ്റ്റ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിൽ തനിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് നമിത പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ആരോടും അമിതമായി അടുക്കുന്ന സ്വഭാവം തനിക്കിപ്പോൾ ഇല്ലെന്ന് നമിത വ്യക്തമാക്കി.
2/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html#photos-1
എനിക്ക് അറ്റാച്ച്മെന്റ് ഇഷ്യൂസ് ഭയങ്കരമായി ഉണ്ടായിരുന്നു. ഒരാളോട് അറ്റാച്ച്മെന്റുണ്ടെങ്കിൽ ഞാൻ വിചാരിക്കുന്നത് പോലെയേ അയാൾ തിരിച്ച് പെരുമാറാൻ പാടുള്ളൂ എന്ന് കരുതും. റിലേഷൻഷിപ്പല്ല. നമ്മുടെ സുഹൃത്തുക്കളാകാം. ഇന്ന സമയത്ത് വിളിക്കുമ്പോൾ എനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും കേൾക്കും. എല്ലാവരും നല്ല ലിസണേർസ് ആയിരിക്കും എന്ന് കരുതി. എന്റെ സഹോദരി പോലും.
3/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html#photos-2
പക്ഷെ അനുഭവങ്ങളിലൂടെ അത് അങ്ങനെയല്ലെന്ന് താൻ മനസിലാക്കി. എല്ലാവർക്കും അവരുടേതായ ബൗണ്ടറികളുണ്ട്. വ്യക്തിപരമായ സ്പേസുണ്ട്. എന്റെ സഹോദരിക്ക് പോലും. ഏറ്റവും വലിയ സങ്കടം ആളുകളെ നഷ്ടമാകുന്നതാണെന്ന് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. പക്ഷെ തനിക്ക് പുതിയ ആളുകളെ ലഭിച്ചു. ആളുകൾ വ്യത്യസ്തരാണെന്ന് മനസിലാക്കി. ആ ഡിറ്റാച്ച്മെന്റ് ഫോളോ ചെയ്ത് തുടങ്ങി.
4/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html#photos-3
ഇപ്പോൾ ഞാൻ ആരെയും നിർബന്ധിക്കില്ല. ഒരു കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കില്ല. ഓരോ വ്യക്തികളും വരുന്ന പശ്ചാത്തലം വ്യത്യസ്തമാണ്. എല്ലാത്തിനും എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതി. ബെസ്റ്റ് ഫ്രണ്ട്സ് എന്ന കൺസെപ്റ്റിൽ ഞാൻ ഭയങ്കരമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ജീവിതത്തിൽ ഓരോ ഫ്രണ്ട്സിനും ഓരോ പർപസ് ആണുള്ളത്. ഓരോ കാര്യങ്ങളും സംസാരിക്കുന്നത് പല സുഹൃത്തുക്കളുമായാണ്.
5/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html#photos-4
എനിക്ക് കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ. അവർക്ക് അവരുടെ സ്പേസ് ഉണ്ട്. എനിക്ക് എന്റെയും. എല്ലാവരും കല്യാണം കഴിഞ്ഞവരോ കുട്ടികളുള്ളവരോ വർക്ക് ചെയ്യുന്നവരോ ആണ്. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവർക്ക് മെസേജ് ചെയ്യും. ഫ്രീയാകുമ്പോൾ വിളിക്കുമോ എന്ന് മെസേജിൽ പറയും. ഇന്ന് ഫ്രീയല്ലെങ്കിൽ അവർ പറയും.
6/6
ബെസ്റ്റ് ഫ്രണ്ട്സെന്ന കൺസെപ്റ്റിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു; പക്ഷെ ഇപ്പോൾ...; നമിത പ്രമോദ് | Namitha Pramod Open Up About How She Became Detached Even In Friendships - Filmibeat Malayalam
/photos/feature/namitha-pramod-open-up-about-how-she-became-detached-even-in-friendships-fb94541.html#photos-5
അവർക്ക് അവരുടെ ഉത്തരവാദിത്വങ്ങളുണ്ട്. സൗഹൃദത്തിൽ ബൗണ്ടറിയുണ്ടെങ്കിൽ അത് മനോഹരമാണെന്നും നമിത വ്യക്തമാക്കി. മുമ്പ് താൻ വളരെ ഡിപന്റ്ഡ് ആയ വ്യക്തിയായിരുന്നു. ഒരു ഘട്ടത്തിൽ ഇങ്ങനെയായാൽ ശരിയാകില്ലെന്ന് അച്ഛൻ പറഞ്ഞു. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നത് പ്രധാനമാണെന്നും നമിത വ്യക്തമാക്കി.