By
Abhinand Chandran
| Published: Monday, January 20, 2025, 23:21 [IST]
സിനിമാ രംഗത്ത് ഇടയ്ക്ക് മാത്രമേ നവ്യ നായർ ഇന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി ഇന്ന് ശ്രദ്ധാലുവാണ്. ഒരു കാലത്ത് മലയാളത്തിലെ തിരക്കേറിയ നടിയായിരുന്നു നവ്യ. വിവാഹത്തോടെയാണ് നവ്യ കരിയറിൽ നിന്നും ഇടവേളയെടുത്തത്. തിരിച്ച് വന്നപ്പോഴും പഴയ സ്വീകാര്യത നവ്യക്ക് ലഭിച്ചു. അഭിനയത്തിനൊപ്പം നൃത്തത്തിലേക്കും ഇന്ന് നവ്യ ശ്രദ്ധ കൊടുക്കുന്നു. നൃത്ത അധ്യാപികയുമാണ് ഇന്ന് നവ്യ. കേരളത്തിൽ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയിന്ന് കഴിയുന്നത്.
1/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html
ഭർത്താവ് മുംബെെയിലാണ്. ഇടയ്ക്കിടെ മുംബൈയിലേക്കും നവ്യ പോകാറുണ്ട്. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഫോട്ടോകളാണ് നവ്യ പങ്കുവെച്ചത്.
2/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html#photos-1
ഈയിടെയായി പ്രഭാതങ്ങൾക്ക് എന്തോ മാന്ത്രികതയുണ്ട്. ചില കാര്യങ്ങൾ കാണുന്നതിലും അധികമാണ്. ഒരു കപ്പ് കാപ്പിക്ക് വളരെ സവിശേഷമായി വിവാകരം വഹിക്കാനാകുന്നു. സ്വാതന്ത്ര്യമുണ്ടെന്ന് മനസിന് തോന്നുന്നയിടങ്ങളിൽ കഴിയുക എന്നാണ് ഫോട്ടോകൾക്ക് നവ്യ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
3/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html#photos-2
ഷോകളും നൃത്തവുമെല്ലാമായി മിക്കപ്പോഴും തിരക്കുകളിലാണ് നവ്യയിന്ന്. സമയം വെറുതെ കളയുന്നതിൽ തനിക്ക് താൽപര്യമിവല്ലെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം എങ്ങനെ ചെലവഴിക്കണമെന്ന് നേരത്തെ തീരുമാനിക്കുന്നയാളാണ് താനെന്നും നവ്യ വ്യക്തമാക്കി.
4/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html#photos-3
ഒറ്റയ്ക്ക് യാത്രകൾ പോകുന്നതിനെക്കുറിച്ചും നവ്യയന്ന് സംസാരിച്ചിട്ടുണ്ട്. വാർധക്യത്തിലേക്ക് എത്തുമ്പോഴുള്ള ഏകാന്തത ഒറ്റപ്പെടലായി തോന്നാതിരിക്കാൻ താനിപ്പോഴേ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ശീലിക്കുകയാണെന്നാണ് നവ്യ പറഞ്ഞത്.
5/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html#photos-4
ജാനകി ജാനെയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പാതിരാത്രിയാണ് നവ്യയുടെ അടുത്ത സിനിമ.
6/6
മനസിന് സ്വാതന്ത്ര്യം തോന്നുന്നിടത്ത് കഴിയുക; പുതിയ ഫോട്ടോകളുമായി നവ്യ നായർ | Navya Nair Shares Her Travel Photos With An Inspiring Caption - Filmibeat Malayalam
/photos/feature/navya-nair-shares-her-travel-photos-with-an-inspiring-caption-fb99994.html#photos-5
ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത്. വികെപി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി.