bredcrumb

'ചേച്ചി സിക്‌സ് പാക്കാടാ..'; നിഖിലയുടെ ഫിറ്റ്‌നസ് കണ്ട് അമ്പരന്ന് ആരാധകര്‍

By Abin M P
| Updated: Thursday, January 30, 2025, 21:02 [IST]
മലയാള സിനിമയിലെ മുന്‍നിര നായികയാണ് നിഖില വിമല്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും താരമാണ് നിഖില. താരത്തിന്റെ അഭിമുഖങ്ങളും നിലപാടുകളുമൊക്കെ കയ്യടി നേടാറുണ്ട്. തന്റെ തുറന്ന സംസാരമാണ് നിഖിലയെ താരമാക്കുന്നത്.

അഭിമുഖങ്ങളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും തമാശ കൗണ്ടറുകളുമൊക്കെ നിഖില കയ്യടി നേടാറുണ്ട്. അതേസമയം ഇതിന്റെ പേരില്‍ തറുതല സ്റ്റാര്‍ എന്ന പരിഹാസവും നിഖില കേള്‍ക്കാറുണ്ട്. എന്നാല്‍ അതൊന്നും നിഖില ഗൗനിക്കാറില്ല.

Nikhila Vimal
1/6

ഇപ്പോഴിതാ നിഖിലയുടെ പുതിയ ഫോട്ടോഷൂട്ട് കയ്യടി നേടുകയാണ്. നീല നിറത്തിലുള്ള വസ്ത്രമാണ് നിഖില ധരിച്ചിരിക്കുന്നത്.
Nikhila Vimal
2/6

ചിത്രങ്ങള്‍ വൈറലാകുമ്പോള്‍ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
Nikhila Vimal
3/6

നിഖിലയുടെ ഫിറ്റ്‌നസ് ശ്രദ്ധിക്കപ്പെടുകയാണ്. ചേച്ചി സിക്‌സ് പാക്ക് ആടാ, ആ വയര്‍ എഡിറ്റിംഗ് ആകണേ എന്നാണ് ചിലരുടെ കമന്റുകള്‍.
Nikhila Vimal
4/6

അതേസമയം കഴിഞ്ഞ ദിവസം നിഖിലയുടെ സഹോദരി സന്യാസം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഇതും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
Nikhila Vimal
5/6

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നിഖില. പോയ വര്‍ഷം മലയാളത്തില്‍ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു.
Nikhila Vimal
6/6

തമിഴിലേക്കും ശക്തമായി തിരികെ വന്നിരിക്കുകയാണ് നിഖില. തമിഴ് ചിത്രം വാഴൈയിലെ പ്രകടനം കയ്യടി നേടിയിരുന്നു.
X