By
Ambili John
| Published: Monday, December 23, 2024, 16:41 [IST]
ഇന്ത്യക്ക് അഭിമാന നേട്ടം നേടി തന്ന ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയായി. അടുത്തിടെയാണ് താൻ വിവാഹിതയാവുകയാണെന്ന് വാര്‍ത്ത താരം പുറത്തുവരുന്നത്. ഏറെക്കാലമായി സിന്ധുവിന്റെ സുഹൃത്തും ടെക്കിയുമായ വെങ്കടദത്ത സായി ആണ് വരന്‍.
ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രാജസ്ഥാനിലെ ഉദയപൂരിലുള്ള റിസോര്‍ട്ടിലായിരുന്നു താരവിവാഹം. ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ വെച്ച് വിവാഹ വിരുന്നും നടത്തും.
1/5
പി വി സിന്ധു വിവാഹിതയായി! വിവാഹാഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് | P V Sindhu Got Married And Her Wedding Photos Goes Viral - Filmibeat Malayalam
/photos/feature/p-v-sindhu-got-married-her-wedding-photos-goes-viral-fb99175.html
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. രണ്ട് ദിവസം നീണ്ടുനിന്ന വിവാഹത്തിന് വെള്ളിയാഴ്ചയാണ് തുടക്കം കുറിച്ചത്. ഡിസംബര്‍ 22 ഞായറാഴ്ചയായിരുന്നു വിവാഹം.
2/5
പി വി സിന്ധു വിവാഹിതയായി! വിവാഹാഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് | P V Sindhu Got Married And Her Wedding Photos Goes Viral - Filmibeat Malayalam
/photos/feature/p-v-sindhu-got-married-her-wedding-photos-goes-viral-fb99175.html#photos-1
ഡിസംബര്‍ 14നാണ് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് പിവി സിന്ധു വെളിപ്പെടുത്തുന്നത്. പ്രതിശ്രുത വരനൊപ്പം മോതിരം കൈമാറ്റം നടത്തുന്ന എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
3/5
പി വി സിന്ധു വിവാഹിതയായി! വിവാഹാഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് | P V Sindhu Got Married And Her Wedding Photos Goes Viral - Filmibeat Malayalam
/photos/feature/p-v-sindhu-got-married-her-wedding-photos-goes-viral-fb99175.html#photos-2
വളരെ ലളിതമായിട്ടാണെങ്കിലും എന്നാല്‍ അതിലുപരി ആഡംബരം നിറഞ്ഞ വിവാഹമായിരുന്നു ഒരുക്കിയത്. രാജസ്ഥാനി മുഗള്‍ തീമുകളില്‍ അലങ്കരിച്ച രീതിയിലാണ് വിവാഹവേദി ഒരുക്കിയത്.
4/5
പി വി സിന്ധു വിവാഹിതയായി! വിവാഹാഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് | P V Sindhu Got Married And Her Wedding Photos Goes Viral - Filmibeat Malayalam
/photos/feature/p-v-sindhu-got-married-her-wedding-photos-goes-viral-fb99175.html#photos-3
സാങ്കേതികവിദ്യയിലും സാമ്പത്തിക ശാസ്ത്രത്തിലും ശക്തമായ ബാക്ക്ഗ്രൗണ്ട് ഉള്ള ആളാണ് സിന്ധുവിന്റെ ഭര്‍ത്താവ്. ഡാറ്റ മാനേജ്‌മെന്റ് അനലിറ്റിക്‌സ് സൊലൂഷന്‍സ് എന്നിവയില്‍ വൈദ്യം നേടിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം.
5/5
പി വി സിന്ധു വിവാഹിതയായി! വിവാഹാഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് | P V Sindhu Got Married And Her Wedding Photos Goes Viral - Filmibeat Malayalam
/photos/feature/p-v-sindhu-got-married-her-wedding-photos-goes-viral-fb99175.html#photos-4
ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അടുത്ത പരിചയമുള്ളവരാണ് പി വി സിന്ധുവും ദത്തയും. ഇരുവരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞാലും സിന്ധു കരിറില്‍ സജീവമാവും. ജനുവരി മുതല്‍ താരം കളത്തിലിറങ്ങും എന്നാണ് സൂചന.