By
Ambili John
| Published: Wednesday, February 5, 2025, 22:46 [IST]
കഴിഞ്ഞവര്‍ഷം പുറത്ത് എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് പാര്‍വതി തിരുവോത്ത് കാഴ്ചവച്ചത്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള പാര്‍വതിയുടെ ശക്തമായ തിരിച്ചുവരമായിരുന്നു ആ സിനിമ.
പിന്നാലെ പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്ക എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. വിക്രം നായകനായിട്ട് എത്തിയ ചിത്രത്തിലെ പാര്‍വതിയുടെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.
1/5
മലയാളി പെണ്‍കുട്ടികളല്ല, ലാറ്റിന്‍ അമേരിക്കന്‍ കുട്ടികളുടെ ഹെയര്‍ സ്റ്റൈലാണ്! പാര്‍വതിയുടെ ചിത്രങ്ങള്‍ വൈറല്‍ | Parvathy Thiruvothu's Latest Photos With New Hairstyle Goes Viral - Filmibeat Malayalam
/photos/feature/parvathy-thiruvothu-s-latest-photos-with-new-hairstyle-goes-viral-fb100466.html
ഇപ്പോള്‍ പൊതു പരിപാടികളിലും സിനിമകളിലും ഒക്കെയായി സജീവമായി നിറഞ്ഞുനില്‍ക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത നടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
2/5
മലയാളി പെണ്‍കുട്ടികളല്ല, ലാറ്റിന്‍ അമേരിക്കന്‍ കുട്ടികളുടെ ഹെയര്‍ സ്റ്റൈലാണ്! പാര്‍വതിയുടെ ചിത്രങ്ങള്‍ വൈറല്‍ | Parvathy Thiruvothu's Latest Photos With New Hairstyle Goes Viral - Filmibeat Malayalam
/photos/feature/parvathy-thiruvothu-s-latest-photos-with-new-hairstyle-goes-viral-fb100466.html#photos-1
ഇതിനു പുറമേ വ്യക്തിജീവിതത്തില്‍ പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കുകയാണ് നടി. വേറിട്ട ഹെയര്‍ സ്‌റ്റൈലും ഡ്രസിങ് രീതികളും ഒക്കെയായി അടുത്തിടെ പാര്‍വതി ഫാഷന്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
3/5
മലയാളി പെണ്‍കുട്ടികളല്ല, ലാറ്റിന്‍ അമേരിക്കന്‍ കുട്ടികളുടെ ഹെയര്‍ സ്റ്റൈലാണ്! പാര്‍വതിയുടെ ചിത്രങ്ങള്‍ വൈറല്‍ | Parvathy Thiruvothu's Latest Photos With New Hairstyle Goes Viral - Filmibeat Malayalam
/photos/feature/parvathy-thiruvothu-s-latest-photos-with-new-hairstyle-goes-viral-fb100466.html#photos-2
ഇപ്പോഴിതാ നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലാവുന്നത്. റെഡ് ടിഷര്‍ട്ടും അതിന് മുകളില്‍ പ്രിന്റ് ഉള്ള ഓവര്‍കോട്ട് ധരിച്ച് വളരെ സിമ്പിള്‍ ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.
4/5
മലയാളി പെണ്‍കുട്ടികളല്ല, ലാറ്റിന്‍ അമേരിക്കന്‍ കുട്ടികളുടെ ഹെയര്‍ സ്റ്റൈലാണ്! പാര്‍വതിയുടെ ചിത്രങ്ങള്‍ വൈറല്‍ | Parvathy Thiruvothu's Latest Photos With New Hairstyle Goes Viral - Filmibeat Malayalam
/photos/feature/parvathy-thiruvothu-s-latest-photos-with-new-hairstyle-goes-viral-fb100466.html#photos-3
കമ്മലോ മറ്റ് ആഭരണങ്ങളോ ഒന്നുമില്ലെങ്കിലും ഹെയര്‍ സ്‌റ്റൈലിലാണ് പുതുമ കൊണ്ടുവന്നിരിക്കുന്നത്. വളരെ മിനിമലായ മേക്കപ്പ് കൂടിയായപ്പോള്‍ കൂടുതല്‍ ഭംഗിയായി.
5/5
മലയാളി പെണ്‍കുട്ടികളല്ല, ലാറ്റിന്‍ അമേരിക്കന്‍ കുട്ടികളുടെ ഹെയര്‍ സ്റ്റൈലാണ്! പാര്‍വതിയുടെ ചിത്രങ്ങള്‍ വൈറല്‍ | Parvathy Thiruvothu's Latest Photos With New Hairstyle Goes Viral - Filmibeat Malayalam
/photos/feature/parvathy-thiruvothu-s-latest-photos-with-new-hairstyle-goes-viral-fb100466.html#photos-4
ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. ഈ ഹെയര്‍ സ്‌റ്റൈല്‍ ഇപ്പോള്‍ മലയാളി പെണ്‍കുട്ടികളെക്കാളും കൂടുതലായി ലാറ്റിന്‍ അമേരിക്കന്‍ പെണ്‍കുട്ടികളാണ് ഉപയോഗിക്കുന്നത്. എങ്കിലും പാര്‍വതിക്ക് നന്നായി ചേരുന്നുണ്ടെന്നാണ് ഒരാളുടെ കമന്റ്