bredcrumb

47 ആയിരുന്നപ്പോഴും 74 ആയപ്പോഴും ആ സ്നേഹത്തിൽ കുറവ് വന്നിട്ടില്ല, ബി​ഗ് ബോസിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം; പേളിയുടെ പോസ്റ്റ്!

By Ranjina P Mathew
| Published: Saturday, February 15, 2025, 11:50 [IST]
പ്രണയം ദൈവത്തിന്റെ വരദാനമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അതേസമയം പ്രണയം ഒരു തോന്നൽ മാത്രമാണെന്നും സത്യത്തിൽ ആരും ആരെയും പ്രണയിക്കുന്നില്ല എന്നും പറയുന്നവർ അതിലേറെ. ചെറുപ്പത്തിന്റെ ഒരാവേശം, വെറും ശാരീരികമായ ഒരാവശ്യം, അത് കഴിഞ്ഞാൽ തീർന്നു പ്രേമവും കാമവുമൊക്കെയെന്ന് വാദിക്കുന്നവരുമുണ്ട്. ഈ തോന്നലുകളെല്ലാം തെറ്റാണെന്ന് ചിലർ അന്യോന്യം അഘാതമായി പ്രണയവുമായി ജീവിച്ച് തെളിയിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 

Pearle Maaney Srinish Aravind
1/6

ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ ഇരുവരും മത്സരാർത്ഥികളായിരുന്നു. അവിടെ വെച്ചാണ് രണ്ടുേപരും പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. തുടക്കത്തിൽ ഷോ ജയിക്കാനുള്ള ലവ് സ്ട്രാറ്റജിയാണ് ഇരുവരുടെയും പ്രണയമെന്ന് വിമർശനം വന്നിരുന്നു.
Pearle Maaney Srinish Aravind
2/6

എന്നാൽ പിന്നീട് അത് തെറ്റാണെന്നും തങ്ങൾ‌ക്കിടയിലേത് ആത്മാർത്ഥ പ്രണയമാണെന്നും ഇരുവരും തെളിയിച്ചു. കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെ ഷോ കഴിഞ്ഞ് പുറത്തിറങ്ങി വൈകാതെ ഇരുവരും വിവാഹിതരായി. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം പേളിയും ശ്രീനിഷും ആരംഭിച്ചിട്ട് അഞ്ച് വർഷങ്ങളായി.
Pearle Maaney Srinish Aravind
3/6

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ജെനുവിൻ കപ്പിൾ‌ കൂടിയാണ് ഇരുവരും. പ്രണയം, ദാമ്പത്യം എങ്ങനെ മനോഹരമായി കൊണ്ടുപോകാമെന്നത് ഇരുവരേയും കണ്ട് പഠിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. നില, നിറ്റാര എന്നിങ്ങനെ രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ കൂടിയാണ് ഇപ്പോൾ ഇരുവരും.
Pearle Maaney Srinish Aravind
4/6

കഴിഞ്ഞ ദിവസം പ്രണയദിനത്തിൽ ഭർത്താവ് ശ്രീനിഷിന് ആശംസകൾ‌ നേർന്ന് പേളി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രണയത്തിന്റെ ആദ്യകാലം മുതൽ അടുത്തിടെ വരെയായി പകർത്തിയ ചില ഫോട്ടോകൾക്കൊപ്പമായിരുന്നു പേളിയുടെ കുറിപ്പ്.
Pearle Maaney Srinish Aravind
5/6

എന്റെ എക്കാലത്തെയും പ്രണയം. ഞാൻ 47 കിലോ ആയിരുന്നപ്പോൾ നീ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ 74 കിലോ ആയപ്പോഴും നീ എന്നെ സ്നേഹിക്കുന്നു. ഹാപ്പി വാലന്റൈൻസ് ഡെ... എന്നായിരുന്നു പേളി കുറിച്ചത്. ലബ് യു ഡാ എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി.
Pearle Maaney Srinish Aravind
6/6

പോസ്റ്റ് വൈറലായതോടെ ആരാധകരും സിനിമയിലും സീരിയലിലുമുള്ള ഇരുവരുടെയും സുഹൃത്തുക്കളുമെല്ലാം കമന്റുകളുമായി എത്തി. പേളി അന്നും ഇന്നും സുന്ദരിയാണെന്നും ശരീരഭാരം വർധിച്ചപ്പോൾ പേളി കൂടുതൽ സുന്ദരിയായതായാണ് തോന്നിയിട്ടുള്ളതെന്നുമെല്ലാമാണ് കമന്റുകൾ. ബി​ഗ് ബോസിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം പേളിഷ് പ്രണയമാണെന്നുമെല്ലാം കമന്റുകളുണ്ട്.
X