By
Abin M P
| Published: Thursday, October 10, 2024, 21:12 [IST]
ലഹരി കേസില്‍ പൊലീസിന് മുന്നില്‍ ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയതെന്നാണ് പ്രയാഗ പറയുന്നത്. ഓം പ്രകാശിനെ അറിയില്ലെന്നും താരം. പൊലീസിന് മുന്നില്‍ ഹജരായ ശേഷം മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ.
ഹോട്ടലില്‍ തന്റെ സുഹൃത്തുക്കളോടൊപ്പമാണ് പോയത്. അവിടെ അങ്ങനെ ഒരാളുള്ളത് അറിയില്ലായിരുന്നു. ഓം പ്രകാശിനെ അറിയില്ല. വാര്‍ത്ത കണ്ട ശേഷം ഗൂഗിള്‍ ചെയ്ത് നോക്കിയാണ് ആരാണെന്ന് മനസിലാക്കുന്നതെന്നാണ് പ്രയാഗ പറയുന്നത്.
1/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html
പലയിടത്തും പോകുമ്പോള്‍ പല ആളുകളേയും കാണും. അവിടെ ക്രിമിനലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പറ്റില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നുണ്ട്.
2/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html#photos-1
അതേസമയം ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോല്‍ പൊലീസ് ചോദിക്കുമ്പോള്‍ പറയാം എന്നായിരുന്നു പ്രയാഗയുടെ മറുപടി.മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങളോടും ഉത്തരം പറയേണ്ടതില്ലെന്നാണ് പ്രയാഗ പറയുന്നത്.
3/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html#photos-2
പൊലീസിന് നല്‍കിയ ഉത്തരങ്ങള്‍ താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഹൃത്തുക്കള്‍േ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കൂട്ടാക്കുകയും ചെയ്തില്ല പ്രയാഗ മാര്‍ട്ടിന്‍.
4/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html#photos-3
നടന്‍ സാബു മോനൊപ്പമാണ് പ്രയാഗ മാര്‍ട്ടിന്‍ പൊലീസിന് മുന്നിലെത്തിയത്. നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
5/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html#photos-4
കഴിഞ്ഞ ദിവസാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കൊച്ചിയിലെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷത്തില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നതായും സിനിമാ താരങ്ങളടക്കം പങ്കെടുക്കാനെത്തിയതായും അറിഞ്ഞു.
6/6
ഓം പ്രകാശിനെ അറിയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍: പ്രയാഗ മാര്‍ട്ടിന്‍ | Prayga Martin Says She Doesn't Know Om Prakash - Filmibeat Malayalam
/photos/feature/prayga-martin-says-she-doesn-t-know-om-prakash-fb96748.html#photos-5
അതേസമയം ശ്രീനാഥ് ഭാസിയെ അറിയാം. പക്ഷെ പ്രയാഗയെ അറിയില്ലെന്നും താന്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടില്ലെന്നുമാണ് ഓം പ്രകാശ് പറയുന്നത്.