bredcrumb

ഭാവിയിലെ തെന്നിന്ത്യൻ താരറാണി; ശ്രദ്ധ നേടി മമിതയുടെ ചിത്രങ്ങൾ, സ്നേഹം പ്രകടിപ്പിച്ച് ആരാധകർ

By Abhinand Chandran
| Published: Wednesday, January 1, 2025, 00:16 [IST]
തെന്നിന്ത്യൻ സിനിമാ ലോകത്ത് തിരക്കേറുകയാണ് നടി മമിത ബൈജുവിന്. പ്രേമലു ഹിറ്റായതോടെ മമിതയുടെ താരമൂല്യം കുതിച്ചുയർന്നിരിക്കുന്നു. മലയാളത്തിലേത് പോലെ തെലുങ്കിലും പ്രേമലു വൻ ഹിറ്റായിരുന്നു. വലിയ അവസരങ്ങൾ മമിതയെ തേടി എത്തുന്നുണ്ട്. വിജയ്ക്കൊപ്പം മമിത അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. യുവനടിമാരിൽ വലിയ ഭാവിയുണ്ടെന്ന് പ്രേക്ഷകർ കണക്ക് കൂട്ടുന്ന നടി ഇന്ന് മമിതയാണ്. കൊമേഴ്ഷ്യൽ സിനിമകളിലെ നിറ സാന്നിധ്യമായി മമിത വരും വർഷങ്ങളിൽ മാറിയേക്കും. 

Mamitha Baiju
1/6

മമിതയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വയലറ്റ് നിറത്തിലുള്ള സാരി ധരിച്ചുള്ള ഫോട്ടോകളാണ് മമിത പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയത്.
Mamitha Baiju
2/6

ഞങ്ങളുടെ ക്രഷാണ് മമിതയെന്ന് ആരാധകർ കമന്റ് ചെയ്തു. വിജയ്ക്കൊപ്പമുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു. പ്രേമലു 2 വിനായി കാത്തിരിക്കുന്നവരും കമന്റ് ബോക്സിലുണ്ട്.
Mamitha Baiju
3/6

തമിഴിലും തെലുങ്കിലും വലിയ അവസരങ്ങൾ മമിതയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണെന്ന് ആരാധകർ പറയുന്നു. കൊമേഴ്ഷ്യൽ സിനിമയ്ക്ക് പറ്റിയ ഹീറോയിനും ഒപ്പം ​ഗേൾ നെക്സ്റ്റ് ഡോർ ഇമേജുള്ള നടിയുമാണ് മമിത.
Mamitha Baiju
4/6

ഇത് കരിയറിൽ ഏറെ ​ഗുണം ചെയ്യും. കഴിഞ്ഞ ദിവസം തമിഴ് സംവിധായകൻ ബാല മമിതയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മമിതയെ ബാല തല്ലിയെന്ന തരത്തിൽ നേരത്തെ വാർത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.
Mamitha Baiju
5/6

മകളെ പോലെയാണ് മമിതയെനിക്ക്. എങ്ങനെ അടിക്കാൻ സാധിക്കും. വണങ്കാൻ സിനിമയുടെ ഷൂട്ടിൽ മമിതയ്ക്ക് മേക്കപ്പ് ചെയ്തു. തനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അറിയാതെ മേക്കപ്പ് ആർട്ടിസ്റ്റ് ചെയ്തതാണ്.
Mamitha Baiju
6/6

അതിന്റെ പേരിൽ മമിതയ്ക്ക് നേരെ കയ്യോങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂയെന്ന് ബാല വ്യക്തമാക്കി. വണങ്കാനിൽ മമിത കുറച്ച് ​ദിവസങ്ങൾ അഭിനയിച്ചെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായത്. മറ്റ് ചില കാര്യങ്ങളാൽ വണങ്കാൻ റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റ് സിനിമകളുടെ തിരക്ക് വന്നതായിരുന്നു കാരണം.
X