bredcrumb

സാരിയിലാണ് നിങ്ങൾ കൂടുതൽ സുന്ദരി; സ്റ്റെെലിഷായി പ്രിയാമണി, ചിത്രങ്ങൾ കാണാം

By Abhinand Chandran
| Published: Sunday, January 26, 2025, 21:30 [IST]
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ അഭിനേത്രി. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും പ്രിയാമണിക്ക് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. ഹിന്ദിയിലും ഇപ്പോൾ സജീവമാകുന്നു. ഫാമിലി മാൻ എനന സീരീസാണ് പ്രിയാമണിയുടെ കരിയർ ​ഗ്രാഫിന് പുതുജീവൻ പകർന്നത്. ഹിന്ദിയിൽ മികച്ച അവസരങ്ങൾ നടിക്ക് ലഭിക്കുന്നു. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധം ഇന്ന് പ്രിയാമണിക്കില്ല. സഹനായിക വേഷവും നടി ചെയ്യുന്നുണ്ട്. 

Priyamani
1/6

പ്രിയാമണിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മണിരത്നം ദ റെട്രോസ്പെക്ടീവ് എന്ന ഇവന്റിൽ പങ്കെടുത്തതായിരുന്നു നടി. വളരെ സ്റ്റെെലിഷ് ആന്റ് ക്ലാസി ലുക്കാണ് ഇവന്റിന് വേണ്ടി പ്രിയാമണി തെരഞ്ഞെടുത്തത്.
Priyamani
2/6

വയലറ്റ് നിറത്തിലുള്ള സാരിയാണ് നടി ധരിച്ചത്. നിരവധി പേർ നടിയുടെ ഫോട്ടോകൾ‌ക്ക് കമന്റുമായെത്തി.സാരിയിലാണ് നിങ്ങൾ കൂടുതൽ സുന്ദരിയെന്ന് ആരാധകർ പറയുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ മാത്രമേ മിക്കപ്പോഴും പ്രിയാമണി പങ്കുവെക്കാറുളളൂ.
Priyamani
3/6

സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടിയാണ് പ്രിയാമണി. ഭർത്താവ് മുസ്തഫ രാജിനെ നടിയുടെ പോസ്റ്റുകളിൽ വിരളമായേ കാണാറുള്ളൂ. 2017 ലാണ് പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരായത്.
Priyamani
4/6

പ്രണയ വിവാഹമായിരുന്നു. മുസ്തഫയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ മക്കളുമുണ്ട്. വിവാഹ ശേഷമാണ് പ്രിയാമണിക്ക് കരിയറിൽ തുടരെ അവസരങ്ങൾ ലഭിച്ചത്.
Priyamani
5/6

ഭർത്താവ് തന്റെ ഭാ​ഗ്യമാണെന്നാണ് പ്രിയാമണി പറയാറ്. അതേസമയം വിവാഹ ശേഷം നടി കരിയറിൽ നിബന്ധനകൾ വെച്ചിട്ടുണ്ട്. ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ പ്രിയാമണി ഇന്ന് തയ്യാറല്ല.
Priyamani
6/6

നേര് ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.
X