bredcrumb

'പ്രതിഫലം കൂടാതെ ലിപ് ലോക്കിന് അഡീഷണൽ ചാർജും'; ഒമ്പത് വർഷം കൊണ്ട് അനുപമയുടെ സമ്പാദ്യം 35 കോടി?

By Ranjina Mathew
| Updated: Monday, February 19, 2024, 16:30 [IST]
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിൻ പോളിയുടെ മൂന്ന് നായികമാരിൽ ഒരാളായാണ് അനുപമ അഭിനയിച്ചത്. അനുപമയുടെ  മേരി എന്ന കഥാപാത്രത്തിനും ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇതിനുശേഷമാണ് താരത്തിന് അന്യഭാഷകളിൽ നിന്നുൾപ്പെടെ ഓഫറുകൾ ലഭിച്ചത്
Anupama Parameswaran
1/6

Anupama Parameswaran
2/6

ഏറ്റവും കൂടുതൽ ഓഫറുകൾ അനുപമയ്ക്ക് വരുന്നത് തെലുങ്കിൽ നിന്നാണ്. മമ്മൂട്ടിയേയും മോഹൻലാലിനെയും അറിയാത്ത തെലുങ്കർ പോലും അനുപമയെ അറിയും. തൻ്റെ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ അനുപമ ടോളിവുഡിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം അ‍്ച് തെലുങ്ക് ചിത്രങ്ങളിൽ അനുപമ അഭിനയിച്ചു.
Anupama Parameswaran
3/6

ഫെബ്രുവരിയിൽ ഇതുവരെ അനുപമയുടെ രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങി. അതിൽ ഒന്ന് തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവി നായകനായ തമിഴ് ചിത്രം സൈറണുമാണ്. ആൻ്റണി ഭാഗ്യരാജാണ് സൈറൺ സംവിധാനം ചെയ്തത്. ഓരോ സിനിമ കഴിയുന്തോറും അനുപമയുടെ പ്രതിഫലവും ഉയരുകയാണ്. നിലവിൽ ഒരു ചിത്രത്തിന് ഒരു കോടി രൂപ വാങ്ങുന്ന അനുപമ ചിത്രത്തിൽ ലിപ്‌ലോക്ക് സീനുണ്ടെങ്കിൽ അതിന് അധികമായി പണം ഈടാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ 1.50 കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് തമിഴ് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ.
Anupama Parameswaran
4/6

തില്ലു സ്‌ക്വയർ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്തിടെയാണ് അനുപമ പൂർത്തിയാക്കിയത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടിയുടെ ലിപ് ലോക്ക് രംഗങ്ങള്‍ അടക്കം ട്രെയ്‌ലറിലുണ്ട്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ
Anupama Parameswaran
5/6

പരസ്യങ്ങളിൽ അഭിനയിച്ചും കോടിക്കണക്കിന് രൂപയാണ് നടി സമ്പാദിക്കുന്നത്. ഒരു പരസ്യത്തിന് 40 മുതൽ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ച കൈവരിച്ച അനുപമ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അനുപമയ്ക്ക് ആശംസ പ്രവാഹമാണ്.
Anupama Parameswaran
6/6

സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒമ്പത് വർഷം കൊണ്ട് 35 കോടിയിലധികം ആസ്തിയുണ്ട് അനുപമയ്ക്കെന്നും റിപ്പോർട്ടുണ്ട്. കൂടാതെ നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള താരത്തിന് കേരളത്തിൽ ഒരു ആഡംബര വീടുമുണ്ടത്രെ. അടുത്തിടെ അനുപമ പരമേശ്വരനും തെലുങ്ക് താരമായ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തീർത്തും വാസ്തവ വിരുദ്ധമായ വാർത്തയാണെന്ന് അനുപമ പരമേശ്വരന്റെ അമ്മ പ്രതികരിച്ചു
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+